മദ്രസയില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം, അധ്യാപകൻ പിടിയിൽ

കൊല്ലം : പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വെള്ളയൂര്‍ ഉച്ചപ്പള്ളിയില്‍ വീട്ടില്‍ മുഹമ്മദ് റംഷാദ് (35) ആണ് അറസ്റ്റിലായത്. പുനലൂര്‍ വെഞ്ചേമ്പില്‍ മദ്രസയിലെ അധ്യാപകനാണ്. മദ്രസയില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് ആണ് ഇയാൾ അതിക്രമം കാട്ടിയത്. സംഭവത്തിനുശേഷം നാട്ടിലേക്കു കടന്ന പ്രതിയെ പുനലൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, പ്രവീണ്‍ എന്നിവര്‍ മലപ്പുറത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം യുപിയിൽ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാ അദ്ധ്യാപകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. സപ്തംബര്‍ 23ന് ബുല്‍ധാനയിലെ നൂര്‍ജഹാന്‍ മസ്ജിദ് മദ്രസ അധ്യാപകന്‍ ഹാഫിസ് ഇര്‍ഫാന്‍ പെണ്‍കുട്ടിയെ ബോധരഹിതയായി വീഴുന്നതുവരെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. പെണ്‍കുട്ടി മരിച്ചെന്ന് കരുതി ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ബുല്‍ധാന പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭാസന ഗ്രാമവാസിയാണ് പെണ്‍കുട്ടി. വെറും 13 ദിവസം കൊണ്ടാണ് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന് 40 ദിവസത്തിന് ശേഷം നവം. 20 നാണ് പ്രതിക്കെതിരായ ആരോപണം തെളിഞ്ഞത്.