ഭാരതത്തിലെ ആദ്യ മഹാരുദ്ര ഭൈരവീ യാഗം ദുരന്തങ്ങൾക്കും അപമൃത്യുവിനും എതിരേ

ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളിക്ഷേത്രത്തിൽ ഭാരതത്തിലെ ആദ്യ മഹാരുദ്ര ഭൈരവി യാഗം പുരോ​ഗമിക്കുകയാണ്. ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്ര ഭൈരവീയാഗത്തിനോടനുബന്ധിച്ചുള്ള മഹാശനീശ്വരഹവനത്തിന് ആയിരങ്ങളെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ക്ഷേത്രപുരോഹിതന്മാർ ചടങ്ങിൽ പങ്കെടുത്തു.സൂര്യവംശി ഇന്റർനാഷണൽ ശനീശ്വര അഖാഡയുടെ സന്ന്യാസമുഖ്യൻ സ്വാമി മഹാമണ്ഡലേശ്വർ ദേവേന്ദ്രറിനെ കാണാനും അനുഗ്രഹം തേടാനുമായി ക്ഷേത്രത്തിൽ രാവിലെ മുതൽ ഭക്തരെത്തിയിരുന്നു. മഹാദേവത, മഹാശിവലിംഗ പൂർണാഭിഷേകം, ദേവിക്ക്‌ വസ്ത്രങ്ങൾ സമർപ്പിക്കൽ, പൂർണാഹൂതി, അലങ്കാരാരതി എന്നിവയ്ക്ക് വൻ ഭക്തജനത്തിരക്കനുഭവപ്പെട്ടിരുന്നു

ഒരുപാടു പ്രത്യകേതകളുള്ള യാ​ഗഭൂമിയാണിത്. 64 ദിവസത്തെ വ്രതത്തോടെയാണ് ചടങ്ങുകൾ നടത്തുന്നത്, കുടുംബാ​ഗങ്ങളടക്കം ഇതിനുവേണ്ടി വ്രതം എടുത്തിരുന്നെന്ന് ശ്രീ ആനന്ദ് നായർ കർമ ന്യൂസിനോട് പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണിത്. പഴയ കാല രീതികളിൽ നിന്നുമാറിയാണ് ഇന്നു കാണുന്ന രീതിയിലേക്കെത്തിയത്. ഒരാൾ സംഭവന ചെയ്ത സ്ഥലത്താണ് ഇപ്പേൾ ക്ഷേത്രമുള്ളത്. ഏഴ് കുടുംബാ​ഗങ്ങളാണ് ആദ്യം ഉത്സവം ഇവിടെ നടന്നിരുന്നത്. അത് പിന്നീട് മാറുകയായിരുന്നു 2004ലാണ് കൃഷ്ണശീലയിൽ പ്രതിക്ഷ്ഠിച്ച ക്ഷേത്രം പൂർത്തിയത്. ഭദ്രകാളിയും ​ദുർ​ഗ്​ഗദേവിയും ഈ ക്ഷേത്രത്തിലുണ്ട്. ഈ മഹാക്ഷേത്രത്തിൽ തിരുമുടിയും ശില പ്രതിക്ഷ്ടയുമുണ്ട്. രണ്ടും രണ്ടു തരത്തിലുള്ള ആചാര രീതികളാണ്. ആചാരങ്ങളും അനുഷ്ടാനങ്ങളും കാലാകാലങ്ങളായി തുടരുന്ന രീതിയാണ് ഇപ്പോഴും ക്ഷേത്രത്തിൽ ഇപ്പോഴുമുള്ളത്.

വീഡിയോ കാണാം