കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; മഹാരാഷ്ട്രയിൽ 11 രോഗികൾ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ ഉണ്ടായ വൻ തീപിടുത്തിൽ 11 രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.

അപകടം നടക്കുമ്പോൾ ഏകദേശം 25 ഓളം പേർ ഐസിയുവിൽ ചികിത്സയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തീ മറ്റ് വാർഡുകളിലേക്കും പടരുന്ന സാഹചര്യമുണ്ടായി. ഇതേ തുടർന്ന് നിരവധി ആളുകൾ ആശുപത്രിയിൽ കുടുങ്ങി. നിലവിൽ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലെ കൊറോണ വാർഡിലേക്ക് മാറ്റി. ഏകദേശം അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.