മഹിളാ മോർച്ച ദേശീയ സിക്രട്ടറി പത്മജാ എസ് മേനോൻ പാർട്ടി വിപ്പ് ലംഘിച്ചു, പുറത്തേക്ക്

മഹിളാ മോർച്ചാ ദേശീയ സിക്രട്ടറി പദ്മജ എസ് മേനോനെതിരേ ബിജെപിയുടെ അച്ചടക്ക നടപടി. സംസ്ഥാന ബിജെപിയെ മാത്രമല്ല മഹിളാ മോർച്ചയുടെ ദേശീയ തലത്തിൽ പോലും വലിയ ചർച്ചയായ വിവരങ്ങളാണ്‌ പുറത്ത് വന്നിരിക്കുന്നത്. പത്മജാ എസ് മേനോൻ കൊച്ചി മുൻസിപ്പൽ കോർപ്പറേഷനിൽ കൗൺസിലർ ആണ്‌. 2023 ഏപ്രിൽ 26 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ കായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്തിന് എതിരെ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപി പാർട്ടിയുടെ തീരുമാനത്തിനെതിരേ യു.ഡി എഫിനൊപ്പം നിന്ന് വോട്ട് ചെയ്തതാണ്‌ അച്ചടക്ക നറ്റപടിക്ക് കാരണം.

ദേശീയ തലത്തിൽ പോലും വലിയ അംഗീകാരം ലഭിച്ച പത്മജയുടെ നടപടി ബിജെപിയെ തന്നെ ഞെട്ടിക്കുകയായിരുന്നു. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ട് നിൽക്കാനായിരുന്നു ബിജെപി നൽകിയിരുന്ന നിർദ്ദേശം. പാർട്ടി ഇക്കാര്യത്തിൽ ഒരു കക്ഷിയേയും പിൻതുണക്കേണ്ടതില്ല എന്ന് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ കർണ്ണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയിരുന്ന പത്മജ അവിടെ നിന്നും വോട്ട് ചെയ്യാനായി കൊച്ചിയിൽ എത്തുകയായിരുന്നു. കർണാടക തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പോയ അവർ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് എത്തില്ലെന്ന് ധാരണയിലായിരുന്നു ബി.ജെ.പിജില്ലാ നേതൃത്വം കരുതിയത്. എന്നാൽ, അവർ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ വിവരം ലഭി ച്ചതോടെ ജില്ലാ കമ്മിറ്റി ഓഫ് സിൽ നിന്ന് വിപ്പുമായി ഓഫീസ് സെക്രട്ടറി യോഗം ചേരുന്ന മുറിയിലെത്തി. എന്നാൽ പാർട്ടിയുടെ വിപ്പ് വാങ്ങിക്കാൻ പത്മജ തയ്യാറായില്ല എന്ന് മാത്രമല്ല യു ഡിഎഫിനൊപ്പം നിന്ന് വോട്ട് ചെയ്യുകയായിരുന്നു.

പത്മജ മേനോൻ കൊച്ചിയിൽ പ്രധാനമന്ത്രി എത്തിയ ഒരു പരിപാടിക്കും പങ്കെടുക്കാതെ മാറി നിന്നിരുന്നു. മോദിയുടെ പരിപാടിക്ക് പൊലും എത്താതിരുന്ന ഇവർ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തേ പിന്തുനയ്ക്കാൻ ബാംഗ്ളൂരിൽ നിന്നും രാത്രി വിമാനത്തിൽ എത്തുകയായിരുന്നു. പത്മജക്ക് വിപ്പ് നല്കുവാൻ ബിജെപി ഓഫീസ് സെക്രട്ടറി പത്മജയുടെ ഓഫീസിലും വീട്ടിലും ചെന്നിരുന്നു. അപ്പോൾ ഇവർ വിപ്പ് വാങ്ങാതെ ഒഴിഞ്ഞു മാറി. തുടർന്ന് ജില്ലാ സെക്രട്ടറി വിപ്പ് നല്കുവാൻ കോർപ്പറേഷൻ ഓഫീസിൽ എത്തി.

ഇതറിഞ്ഞ് പത്മജ അവിശ്വാസ പ്രമേയ ചർച്ച നടക്കുന്ന ഹാളിലേക്ക് പുറകിലത്തേ വാതിൽ വഴി ഒളിച്ച് കടക്കുകയായിരുന്നു. പത്മജ യോഗത്തിൽ പുറകിലേ വാതിൽ വഴി എത്തിയത് മനസിലാക്കിയ ഓഫീസ് സെക്രട്ടറി വിപ്പുമായി യോഗം നടക്കുന്ന ഹാളിനു പുറത്തെത്തി പത്മജയേ വിളിച്ചു. ഈ സമയത്ത് യോഗത്തിൽ ഉണ്ടായിരുന്ന ജില്ലാ കലക്ടറോട് പത്മജ മേനോൻ വിപ്പുമായി നില്ക്കുന്ന ഓഫീസ് സിക്രട്ടറിയെ ചൂണ്ടി ഇയാൾ തന്നെ പുറകേ നടന്ന് പീഢിപ്പിക്കുന്നു എന്നും ശല്യം ചെയ്യുന്നു എന്നും പരാതി പറയുകയായിരുന്നു. ഇത്രമാത്രം ധിക്കാരമായാണ്‌ മഹിളാ മോർച്ചാ ദേശീയ സിക്രട്ടറി പദ്മജ എസ് മേനോന്റെ പെരുമാറ്റം എന്നും ബിജെപി നേതൃത്വം പറയുന്നു.

ഇതേത്തുടർന്ന് യോഗത്തിന് നേതൃത്വം നൽകിയിരുന്ന ജില്ലാ കളക്ടർക്ക് വിപ്പ് അടങ്ങിയ കത്ത് ബിജെപി നേതൃത്വം കൈമാറി. മുതിർന്ന നേതാവ് പാർട്ടിയുടെ അച്ചടക്കം പരസ്യമായി ലംഘിച്ചത് നോക്കിനിൽക്കാനേ ബി.ജെ.പിജില്ലാ നേതൃത്വത്തിനു കഴിഞ്ഞുള്ളൂ. മഹിളാ മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായ പദ്മജയെതിരേ നടപടിയെടുക്കാൻ പാർട്ടി ജില്ലാ നേതൃത്വത്തിന് സാധിക്കില്ല. നടപ ടി ആവശ്യപ്പെട്ട് പാർട്ടി ദേശീയ -സംസ്ഥാന നേതൃത്വങ്ങൾക്ക് ജില്ലാ പ്രസിഡന്റ് കത്ത് നൽകുകയായിരുന്നു. ഇപ്പോൾ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ്‌ പത്മജ മേനോനെതിരേ നറ്റപടി എടുത്തിരിക്കുന്നത്.

കാരണം കാണിക്കൽ നോട്ടീസാണ്‌ സുരേന്ദ്രൻ നൽകിയിട്ടുള്ളത്. അതോടൊപ്പം കർണ്ണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉള്ള പത്മജയെ അവിടെ നിന്നും മാറ്റി നിർത്താനും പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കരുത് എന്നും കേരള നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാൽ പദ്മജ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത് തങ്ങളുടെ അഭ്യർഥന പ്രകാരമല്ലെന്ന് ഡി.സി.സിപ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. തങ്ങൾക്ക് ബി.ജെ.പി.യുടെ പിന്തുണ ആവശ്യമില്ല. എന്നാൽ, പ്രതിപക്ഷ അംഗം എന്ന നിലയിലാകും അവർ അവിശ്വാസത്തെ അനുകൂലിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ, പദ്മജയെതിരേ ബി.ജെ.പി. നടപടിയെടുത്ത് അവർ പാർട്ടിക്ക് പുറത്താവുന്ന സാഹചര്യം വന്നാൽ അവരെ കോൺഗ്രസ് പാർട്ടിയിൽ എടുക്കും എന്നും എല്ലാ പിന്തുനയും നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.