പറഞ്ഞ വാക്ക് പാലിച്ച് മജ്‌സിയ, ബിഗ് ബോസില്‍ നിന്നും പുറത്ത്

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നില്‍ വീണ്ടും ഒരു എലിമിനേഷന്‍ നടന്നിരിക്കുകയാണ്. എലിമിനേഷന്‍ എപ്പിസോഡ് ആയതിനാല്‍ തന്നെ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. എപ്പിസോഡിന്റെ തുടക്കത്തില്‍ തന്നെ അനൂപിന്റെയും സൂര്യയുടെയും റിസള്‍ട്ട് മോഹന്‍ലാല്‍ വായിച്ചിരുന്നു. പിന്നീട് നേരെ പോയത് ക്യാപ്റ്റന്‍സി ടാസ്‌കിലേക്കും. തുടര്‍ന്ന് വീണ്ടും ആരാണ് എലിമിനേറ്റ് ആവുകയെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

സായ്, ഡിംപല്‍, സജ്‌ന ഫിറോസ്, മജ്‌സിയ ഭാനു എന്നിവരായിരുന്നു എലിമിനേഷനില്‍ ഉണ്ടായിരുന്നത്. പുതിയ ക്യാപ്റ്റനായി സായി വിഷ്ണുവിനെ നോമിനേറ്റ് ചെയ്തിരുന്നു. ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടയാള്‍ പുറത്ത് പോകുന്ന സാഹചര്യം അപൂര്‍വ്വമായി സംഭവിക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത്തരത്തിലുള്ള സാഹചര്യം ഇവിടെ ആവര്‍ത്തിക്കുമെന്ന് കരുതുന്നുണ്ടോ എന്ന് അഡോണിയോട് മോഹന്‍ലാല്‍ ചോദിച്ചു.എന്നാല്‍ ഏറെ വൈകാതെ ഇവിടെ അത് സംഭവിക്കുന്നില്ലെന്നും സായ് സേഫ് ആണെന്നും മോഹന്‍ ലാല്‍ പറഞ്ഞു. പിന്നീട് സജ്‌നഫിറോസും സേഫ് ആണെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

ഒടുവില്‍ അവശേഷിച്ചത് അടുത്ത സുഹൃത്തുക്കളായ മജ്‌സിയയും ഡിംപലുമായിരുന്നു. ഇവരുടെ സൗഹൃദത്തിന്റെ വീഡിയേ കാണിച്ച് കൊടുക്കുകയും ചെയ്തു. നിറ കണ്ണുകളോടെ ഡിംപല്‍ വീഡിയോ കണ്ടത്. ഒടുവിലാണ് റിസള്‍ട്ട് പ്രഖ്യാപിച്ചത്. മജ്‌സിയയുടെ പേരാണ് മോഹന്‍ലാല്‍ പറഞ്ഞത്,. ഏറെ സംയമനത്തോടെയാണ് മജ്‌സിയ റിസള്‍ട്ട് കേട്ടത്. എന്നാല്‍ മത്സരാര്‍ഥികളില്‍ ദു:ഖം പ്രകടമായിരുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഡിംപല്‍ മജ്‌സിയയുടെ റിസള്‍ട്ട് കേട്ടത്.