മലക്കം മറിഞ്ഞ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍, ആര്‍ഷോ പറഞ്ഞതെല്ലാം ശരി

കൊച്ചി. പരീക്ഷ എഴുതാതെ എസ്എഫ്‌ഐ നേതാവ് പാസ്സായ സംഭവത്തില്‍ ആര്‍ഷോയുടെ വാദങ്ങള്‍ എല്ലാം ശരിയാണെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ വിഎസ് ജോയി. എന്‍ബിസി വെബ്‌സൈറ്റിനാണ് പിഴവ് സംഭവിച്ചതെന്നും ആര്‍ഷോ പരീക്ഷയ്ക്ക് രജിസ്ട്രര്‍ ചെയ്തിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ രാവിലെ ഇതില്‍ നിന്നും വ്യത്യസ്തമായ പ്രസ്താവനയാണ് പ്രിന്‍സിപ്പല്‍ നടത്തിയത്. ആര്‍ഷോ പരീക്ഷയ്ക്ക് രജിസ്ട്രര്‍ ചെയ്തുവെന്നും മൂന്നാം സെമസ്റ്ററില്‍ പുന പ്രവേശനം നേടിയെന്നും പറഞ്ഞിരുന്നു.

മൂന്നാം സെമസ്റ്ററില്‍ പുനപ്രവേശനം നേടിയെന്ന വാര്‍ത്ത തെറ്റാണ്. നാലാം സെമസ്റ്ററിലാണ് പുന പ്രവേശനം നേടിയത്. വെബ്‌സൈറ്റില്‍ പറയുന്നത് മൂന്നാം സെമസ്റ്ററില്‍ ഫീസ് അടച്ച് രജിസ്ട്രര്‍ ചെയ്തുവെന്നാണെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പരീക്ഷയ്ക്കായി ആര്‍ഷോ ഫീസ് അടച്ചതായി കാണുന്നില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം.

സംഭവം എന്‍സിബിയുടെ ഭാഗത്ത് നിന്നും സംഭവിച്ച പിഴവാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. അതേസമയം മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തില്‍ കെഎസ് യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മഹാരാജാസ് കോളേജിലേക്കാണ് മാര്‍ച്ച് നടത്തിയത്. പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.