ഇനി ജീവിതം ലണ്ടനിൽ‌, വിവാഹ ശേഷം ഭർത്താവിനൊപ്പം ലണ്ടനിൽ പറന്നിറങ്ങി മാളവിക

മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗുരുവായൂർ വച്ചുള്ള വിവാഹവും തൃശൂരും പാലക്കാടും വച്ചുള്ള റിസെപ്ഷനും എല്ലാം സമൂഹത്തെ പ്രമുഖർ ആണ് പങ്കെടുക്കാൻ എത്തിയത്. പാലക്കാട് സ്വദേശി ആണ് എങ്കിലും ലണ്ടനിൽ സ്ഥിരതാമസക്കാരൻ ആണ് നവനീത്. ഏകമകനായ നവ്‌നീത് പഠിച്ചതും വളർന്നതും എല്ലാം യുകെയിലാണ്. വളർന്നതെല്ലാം ബുദപെസ്‌റ്റ് എന്ന സ്ഥലത്താണെന്നും അദ്ദേഹത്തിന്റെ പിതാവിന് യുഎന്നിൽ ജോലിഎന്നും ജയറാം പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഭർത്താവിനൊപ്പം ലണ്ടനിൽ എത്തിയിരിക്കുകയാണ് താര പുത്രി. ഇൻസ്റ്റയിലൂടെയാണ് പുത്തൻ വിശേഷം മാളവിക പങ്കുവച്ചത്.

യുകെയിലാണ് നവനീതിന് ജോലി. സി എ കഴിഞ്ഞതാണ് ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിട്ടും സൈബർ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡ് ആയും വർക്ക് ചെയ്യുകയാണ്. ലോകോത്തര കമ്പനിയുടെ തലപ്പത്ത് ഇയ്ക്കുന്ന നവനീതിന് ലക്ഷങ്ങൾ ആണ് മാസവരുമാനം. ലണ്ടൻ പോലെയുള്ള സിറ്റിയിൽ വര്ഷങ്ങളായി ജീവിക്കുന്ന നവനീതിന്റെ കുടുംബം കോടീശ്വരന്മാർ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ എന്നാണ് ആരാധകർ പറയുന്നത്.