പാലാ: കാനഡയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്ക് പറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്സിന് ദാരുണാന്ത്യം. കരൂര്‍ മാര്യപ്പുറം ഡോ. അനില്‍ ചാക്കോയുടെ ഭാര്യ ശില്പ ബാബു ആണ് മരിച്ചത്. 44 വയസായിരുന്നു. കാനഡയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.
കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. സംഗീതം പഠിക്കാനായി പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ വേണ്ടി പോകുന്നതിനിടെയാണ് ശില്പ സഞ്ചരിച്ച കാര്‍ ഇടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടി. എന്നാല്‍ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.
ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ്. പാലാ ബ്ലൂമൂണ്‍ ഹോട്ടല്‍ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ.അനില്‍. മക്കള്‍: നോഹ, നീവ്. സംസ്കാരം പിന്നീട്.