വിമാനത്താവളത്തിലൂടെ 80 കോടിയുടെ ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച മലയാളി അറസ്റ്റില്‍

മുംബൈ. വിമാനത്താവളത്തിലൂടെ 80 കോടിരൂപയുടെ ലഹരി കടത്താന്‍ ശ്രമിച്ച മലയാളിയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. മലയാളിയായ ബിനു ജോണ്‍ ആണ് ലഹരികടത്താന്‍ ശ്രമിച്ചത്. 16 കിലോ ഹെറോയിന്‍ ആണ് ഇയാളുടെ കൈല്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് ഏകദേശം 80 കോടി രൂപ വിലവരും.

അതേസമയം പഴം ഇറക്കുമതിയുടെ മറവില്‍ ലഹരി മരുന്ന് കടത്തിയ കേസില്‍ മുംബൈയില്‍ മലയാളി ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മലയാളിയായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോര്‍ ഫ്രഷ് എക്സ്പോര്‍ട്സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂറിനായി അന്വേഷണം ആരംഭിച്ചു. പഴം ഇറക്കുമതിയുടെ മറവില്‍ ഇവര്‍ കടത്തിയത് 1476 കോടി രൂപയുടെ ലഹരി മരുന്നാണ്.

ദക്ഷിണാഫ്രിക്കയില്‍ നിന്നും മുംബൈ തുറമുഖം വഴിയാണ് ലഹരിക്കടത്ത് നടത്തിയത്. 198 കിലോ മെത്തു ഓന്‍പത് കിലോ കൊക്കെയ്നുമാണ് ഇവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിച്ചത്. ഒറഞ്ചിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സിന്റെ വെയര്‍ഹൗസും ശീതികരണ സംവിധാനങ്ങളും കാലടിയിലാണ്. രാജ്യത്ത് നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളില്‍ ഒന്നാണ് ഇതെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

കോവിഡ് സമയത്ത് മന്‍സൂര്‍ മുഖേന വിജിന്‍ ദുബായിലേക്ക് മാസ്‌ക് കയറ്റുമതി ചെയ്തിരുന്നു. പിന്നീട് മന്‍സൂറിന്റെ സഹായത്തോടെ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഓറഞ്ച് ഇറക്കുമതി ചെയ്ത് ലാഭം ഉണ്ടാക്കുകയായിരുന്നു. വാട്സാപ് വഴിയാണ് ഓര്‍ഡര്‍ നല്‍കുന്നത്. ഉദ്യോഗസ്ഥരില്‍ നിന്നും രക്ഷപ്പെടുവനായി പര്‍ച്ചേസ് ഓര്‍ഡര്‍ ഉണ്ടാകില്ല. ലാഭത്തിന്റെ 70 ശതമാനം വിജിനും 30 ശതമാനം മന്‍സൂറുമാണ് പങ്കിട്ടിരുന്നത്. വിജിന്റെ സഹോദരന്‍ ജിബിന്‍ വര്‍ഗീസുമായി ചേര്‍ന്നാണ് മോര്‍ ഫ്രഷ് എന്ന സ്ഥാപനം മന്‍സൂര്‍ ആരംഭിച്ചതെന്ന് ഡിആര്‍ഐ പറയുന്നു.