മമത ബാനര്‍ജി സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി, മമതയ്ക്ക് പരിക്ക്

കൊല്‍ക്കത്ത. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. കനത്ത മഴയെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ നിലത്തിറക്കിയതെന്നാണ് വിവരം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ കുലുങ്ങിയിരുന്നു. ഹെലിക്കോപ്റ്റര്‍ ഇറക്കുന്നതിനിടെ മമതയ്ക്ക് പരിക്കേറ്റു.

അതേസമയം ചികിത്സയ്ക്ക് ശേഷം മമത ആശുപത്രി വിട്ടു. കാല്‍മുട്ടിനാണ് പരിക്കേറ്റത്. ജയ്പാല്‍ഗുരിയില്‍ നിന്നും ബാഗ്‌ദോഗ്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. പിന്നീട് റോഡ് മാര്‍ഗം വിമാനത്താവളത്തില്‍ എത്തിയ മമത കോല്‍ക്കത്തിയിലേക്ക് പോയി.