അടിയോടുകൂടി തുടങ്ങിയ ബന്ധം ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നു; മംമ്ത മോഹൻദാസ്

മലയാള സിനിമയിലെ ഭാ​ഗ്യ ജോഡികളാണ് മംമ്ത മോഹൻദാസും ദിലീപും. പാസഞ്ചറിൽ തുടങ്ങിയ ബന്ധം ഇപ്പോഴും നല്ല രീതിയിൽ നിലനിൽക്കുന്നു. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. പാസഞ്ചർ, മൈ ബോസ്, ടു കൺട്ര്ീസ്, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. മൈ ബോസ്, റ്റു കണ്‍ട്രീസ് തുടങ്ങിയ സിനിമകള്‍ കൂടി പുറത്തുവന്നതോടെയാണ് മംമ്ത-ദിലീപ് കെമിസ്ട്രിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളിലെ ഹാസ്യരംഗങ്ങള്‍ കണ്ട് തിയേറ്ററില്‍ പൊട്ടിച്ചിരി മുഴങ്ങിയിരുന്നു.

സിനിമയിൽ ഞങ്ങൾ അടികൂടുന്ന കഥാപാത്രങ്ങളായിരുന്നു. ദിവസം മുഴുവൻ വഴക്കിടുന്ന ഞങ്ങൾ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല. നല്ല സുഹൃത്തുക്കളാണ്… അടികൂടിക്കൂടിയാണ് സുഹൃത്തുക്കളായത്.. ആ സൗഹൃദം ഇന്നും നിലനിൽക്കുന്നുണ്ട്. ഈ ചിത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിയാനായത്. അത് ഞങ്ങളുടെ സൗഹൃദത്തെ രൂപപ്പെടുത്തി’, മമ്ത പറഞ്ഞു .

ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെയാണ് മംമ്താ മോഹന്‍ദാസ് വെള്ളിത്തിരയിലെത്തിയത്. 2003മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. മയൂഖം എന്ന ചിത്രത്തിനുശേഷം 2006ല്‍ ബസ്സ് കണ്ടക്ടര്‍, അത്ഭുതം, ലങ്ക, മധുചന്ദ്രലേഖ., ബാബ കല്യാണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്ത മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപെട്ടു. 2007ല്‍ ബിഗ് ബി എന്ന മലയാളചിത്രത്തിലും ഏതാനും തെലുങ്കു, കന്നട ചിത്രങ്ങളിലും അഭിനയിച്ചു. 2009ല്‍ പാസ്സഞ്ചര്‍, കഥ തുടരുന്നു, നിറകാഴ്ച എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും താരം തിളങ്ങി. അന്‍വര്‍, റെയ്‌സ്, മൈ ബോസ്, ടു കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം നായികയാി അഭിനയിക്കാനുള്ള ഭാഗ്യം മംമ്തയെ തേടിയെത്തിയിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്ന അഭിനേത്രിയുടെ പല സിനിമകളും പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്നവയാണ്