വിവാഹം കഴിക്കുമ്പോൾ 26 വയസ് ഭാര്യക്ക് 15, മാമുക്കോയ അന്ന് പറഞ്ഞത്

മലയാളത്തിന്റെ ചിരി മുഖങ്ങളിൽ പ്രധാനിയായിരുന്ന നടൻ മാമുക്കോയയുടെ വിയോ​ഗത്തിന്റെ വേദനയിലാണ് സിനിമ ലോകം. ‌മാനുക്കോയയുടെ പഴയ ഒരു അഭിമുഖമാണിപ്പോൾ വൈറലാവുന്നത് . ഞാൻ ജനിച്ചത് കല്ലായി പുഴയുടെ തീരത്താണ്. അന്ന് ആ പുഴയെ ആശ്രയിച്ചുള്ള തടിവ്യവസായത്തെ ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങളുടെ ജീവിതം. 1945ലാണ് എന്ന് തോന്നുന്നു ജനിച്ചത്. ബാപ്പ മറ്റൊരു വിവാഹം കഴിച്ച് പോയതിന് ശേഷം ഉമ്മയായിരുന്നു എന്നെയും ജ്യേഷ്‍ഠനെയും വളർത്തിയത്.

ഞാൻ സ്‍കൂളിൽ പോകുന്ന കാലത്ത് തന്നെ മരത്തിന്റെ തൊലി പൊളിച്ചു വിൽക്കുമായിരുന്നു. കല്ലായി പുഴയിൽ മുങ്ങി ചെളി വാരിയെടുത്ത് കട്ടയാക്കി തീരത്തുവയ്‍ക്കുകയും കുറേയായാൽ വിൽക്കുകയും ചെയ്യും. വീടിന്റെ അകം മെഴുകാൻ അന്ന് ആ ചെളി ഉപയോഗിക്കുമായിരുന്നു. വിറക് വാരിയും, ഈർച്ചപ്പൊടി വാരി വിറ്റുമൊക്കെയായിരുന്നു ജീവിതം. സ്‍കൂൾ ഇല്ലാത്തതിനാൽ ഞായറാഴ്‍ച ദിവസം മുരിങ്ങ ഇല പറിച്ച് ചെറിയ പൊതിയാക്കി വിൽക്കും. പിന്നീട് പാളയം മാർക്കറ്റിൽ പോകും. അവിടെ കപ്പ് തൂക്കി വിറ്റതിന്റെ പൊടി കപ്പയും നേന്ത്രക്കുല എടുത്ത് മാറ്റുമ്പോൾ വീഴുന്ന പഴങ്ങളൊക്കെ വാങ്ങി ഞങ്ങൾ തിരിച്ചു വരും. മാർക്കറ്റിൽ നിന്ന് തന്നെ നിബ്, മഷി തുടങ്ങിയ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ട കാര്യങ്ങളും വാങ്ങും.

ബുദ്ധിമുട്ടുള്ള ഒരു കാലമായിരുന്നു അന്ന്. അന്ന് കാശ് ഉണ്ടെങ്കിലും വാങ്ങാൻ പറ്റുന്ന സാഹചര്യവുമില്ല. സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമേ ചെരിപ്പ് ഒക്കെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അന്ന് കല്യാണത്തിന് പുയ്യാപ്ല പോകുന്ന അന്ന് ചെരുപ്പ് വാങ്ങുമായിരുന്നു. എന്നാൽ എനിക്ക് ചെരിപ്പ് ഉണ്ടായിരുന്നില്ല. എന്റെ കല്യാണത്തിന് മുമ്പത്തെ ആഴ്‍ച എന്റെ സുഹൃത്തിന്റെ കല്യാണം കഴിഞ്ഞിരുന്നു, മുഹമ്മദ് കോയയുടേത്. ഭാര്യ വീടിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ അവനോട് പറഞ്ഞു, നിന്റെ ചെരുപ്പ് ഒന്ന് വേണമെന്ന്. ഞാൻ അവന്റെ ചെരുപ്പ് വാങ്ങി ചവിട്ടിയാണ് ഞാൻ വീട്ടിൽ പോയത്. തിരിച്ചുവന്ന് അവന്റെ ചെരിപ്പ് തിരിച്ചു കൊടുത്തു. മിക്കവാറും പേരും ഇങ്ങനെ ഒക്കെ ആയിരിക്കണം. എന്റെ കല്യാണം നടന്നത് 1972 ജൂൺ നാലിന് ആണ്. അക്കാലത്ത് നാട്ടിൽ ചെരുപ്പുകളൊക്കെ ഉണ്ട്. പക്ഷേ എനിക്ക് വാങ്ങാൻ കാശുണ്ടായിരുന്നില്ല. അത്തരം ഒരു ദുരിത കാലത്താണ് തന്റെ ജീവിതം ആരംഭിച്ചതെന്നും മാമുക്കോയ പറയുന്നു. വിവാഹം കഴിക്കുമ്പോൾ എനിക്ക് 26 വയസും ഭാര്യക്ക് 15 വയസുമായിരുന്നു