സ്ത്രീധന പീഡനം, ഗർഭിണിയായ ഭാര്യയുടെ ഇരുകാലുകളും തല്ലി ഓടിച്ചു, ക്രിമിനല്‍ കേസ് പ്രതിയായ യുവാവ് അറസ്റ്റില്‍

സ്ത്രീധന പണത്തിനു വേണ്ടി ഭാര്യയെ ക്രൂരമായി മർദ്ദിച്ച് പരുക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ ആയി. താമരശേരി പൂനൂർ കോളിക്കലിൽ വാടകക്ക് താമസിക്കുന്ന തൃശൂർ കണിമംഗലം സ്വദേശി ബഹാവുദ്ദീൻ അൽത്താഫ് എന്ന 30 കാരൻ ആണ് കസേരയുടെ കാലുപയോ​ഗിച്ച് ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഇരുകാലുകളും തല്ലി ഓടിച്ചതു.സംഭവത്തിൽ താമരശ്ശേരി പോലീസ് ആണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ താമരശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അൽത്താഫിന്റെ ക്രൂരമായ മർദനത്തിൽ രണ്ട് മാസം ഗർഭിണിയായ ഭാര്യയുടെ ഇരുകാലുകൾക്കും കൈകൾക്കും പൊട്ടലുണ്ട്.

യുവതി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. മുമ്പും നിരവധി തവണ യുവതിക്ക് അൽത്താഫിൽ നിന്ന് മർദനമേറ്റിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു മർദനമെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. വിവാഹത്തിന് നൽകിയ സ്വർണമെല്ലാം അൽത്താഫ് വിറ്റു.

ഇയാളുടെ വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. പിന്നീട് വിവാഹേതര ബന്ധം ആരോപിച്ചും മർദിക്കുമായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. അൽത്താഫ് മയക്കുമരുന്ന് കേസിലടക്കം പ്രതിയാണെന്ന് അടുത്തിടെയാണ് അറിഞ്ഞതെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. വിവിധ വകുപ്പുകൾ ചുമത്തിയ പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ് ബഹാവുദ്ദീൻ എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഫൈബർ മേശയുടെ കാല് ഉപയോഗിച്ച് രണ്ടു മാസം ഗർഭിണിയായ ഭാര്യയെ ഇയാൾ ക്രൂരമായി മർദിക്കുക ആയിരുന്നു .യുവതിയുടെ ഇരുകാലുകൾക്കും കൈക്കും പൊട്ടലുണ്ട്.

ഗുരുതര പരുക്കുകളേറ്റ യുവതിയെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ വർഷം ഒക്റ്റോബറിലായിരുന്നു ഇവരുടെ വിവാഹം. ഇതിനു ശേഷം പലപ്പോഴും ഇയാൾ ഭാര്യയെ മർദിച്ചിരുന്നതായാണ് പരാതി. ഏതാനും ആഴ്ചകൾക്കു മുമ്പ് കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഭാര്യയെ കുളിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് വലിച്ചു പുറത്തിട്ട് നഗ്നമായ നിലയിൽ മർദിച്ചതായും പരാതിയുണ്ട്. ആശുപത്രിയിലെത്തി യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് താമരശേരി പോലീസ് അറിയിച്ചു. അതേസമയം സ്ത്രീധന പീഡനങ്ങളും മാനസിക പീഡങ്ങളെ തുടർന്നുള്ള മരണങ്ങൾ തുടർക്കഥയാകുകയാണ്.

സ്ത്രീധനമോഹികളായ ഭർത്താക്കന്മാരിൽ നിന്ന് നിരന്തരം പീഡനങ്ങൾ നേരിട്ട് സ്വയം ജീവനൊടുക്കിയ സ്ത്രീകളുടെ കണക്കുകൾ വിസ്മയയോടെ അവസാനിക്കുന്നില്ല. കേരളത്തിൽ സ്ത്രീധന പീഡനങ്ങൾ അനുദിനം വർദ്ധിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പോലീസ് ക്രൈം റെക്കോർഡ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നു.സ്ത്രീധനവും ആർഭാട വിവാഹങ്ങളും സൃഷ്ടിക്കുന്ന ദുരന്തങ്ങൾ ചെറുതോന്നും അല്ല.ഉത്ര, വിസ്മയ, അർച്ചന…

ഭർതൃവീ‍ടുകളിൽ നിലവിളിയിൽ ഒടുങ്ങുന്ന പെൺശബ്ദങ്ങൾക്ക് കേരളത്തിൽ ഒരു കുറവുമില്ല. 100 ശതമാനം സാക്ഷരത നേടിയ കേരളത്തിൽ കഴിഞ്ഞ 5 വർഷത്തിനിടെ ഉണ്ടായത് 66 സ്ത്രീധന പീഡന മരണങ്ങൾ. ഇതിൽ ആത്മഹത്യയും കൊലപാതകവുമുണ്ട്. മരണകാരണം വ്യക്തമല്ലാതെ മരിച്ചു പോയവർ പിന്നെയുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ വിസ്മ‍യ അടക്കമുള്ള പെൺകുട്ടികളുടെ മരണങ്ങൾ കൂട്ടുമ്പോൾ എണ്ണം ഇനിയും ഉയരും. ഓരോ മരണം ഉണ്ടാകുമ്പോഴും ബഹുഭൂരിപക്ഷം വരുന്ന മലയാളികളും ശബ്‌ദമുയർത്തുമെങ്കിലും ഏതാനും ദിവസംകൊണ്ട് എല്ലാം മറക്കും.

1961 മെയ് ഒന്നിന് പ്രാബല്യത്തിൽ വന്ന സ്ത്രീധന നിരോധന നിയമവും കൂടുതൽ ശക്തമായ നിയമം അനിവാര്യമാണെന്ന ബോദ്ധ്യത്തിൽ നിലവിൽവന്ന 2005 ലെ ഗാർഹികപീഡന നിരോധനനിയമവും സ്ത്രീ സംരക്ഷണത്തിനായുള്ള ചുവട് വയ്പുകളിൽ പ്രധാനമായിരുന്നു. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെല്ലാം ശിക്ഷാർഹമാകുന്ന വിവിധ വകുപ്പുകളും ഉപവകുപ്പുകളുമെല്ലാം ചേർന്നതാണ് ഈ നിയമങ്ങൾ. എന്നാൽ ഈ നിയമങ്ങൾക്കൊന്നും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിയുന്നില്ല എന്നതിന്റെ ഉദാഹരണങ്ങളാണ് സമീപ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ. കൊല്ലത്തെ വിസ്മയ എന്ന പെൺകുട്ടിയുടെ അനുഭവം നമ്മുടെ മനസാക്ഷിയെ ആഴത്തിൽ മുറിവേല്‌പിച്ചിരിക്കുന്നു.

വിസ്മയയുടെ അസാധാരണ മരണത്തിന് പിന്നാലെ സമാനസ്വഭാവമുള്ള നിരവധി സംഭവങ്ങൾ ഉയർന്നുവന്നു. തിരുവനന്തപുരത്തെ അർച്ചനയും അകാലത്തിൽ ജീവിതം അവസാനിപ്പിച്ചത് സ്ത്രീധനത്തിന്റെ പേരിലുണ്ടായ പീഡനങ്ങളെ തുടർന്നാണെന്നാണ് വാർത്തകൾ. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന കേസുകളിൽ പഴുതടച്ച അന്വേഷണം നടത്താനും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനും പൊലീസ് നടപടികൾ കർശനം ആകണം.