മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട് സ്വദേശി സുലൈമാനാണ് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂര മർദ്ദനമേറ്റത്.

കാലങ്ങളായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു സുലൈമാൻ. പെരുന്നാൾ ​ദിനത്തിൽ മകൾക്ക് പെരുന്നാൾ സമ്മാനം നൽകാൻ ചേലക്കര സൂപ്പിപ്പടിയിലെ ഭാര്യ വീട്ടിൽ എത്തിയതായിരുന്നു സുലൈമാൻ. ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് സുലൈമാൻ. മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു.