എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു; ഗുണ്ടാപ്പകയെന്ന് സംശയം

എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു. വട്ടപ്പറമ്പൻ താജുവിൻ്റെ മകൻ അൻസിൽ (28) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് അൻസിലിനെ ആക്രമിച്ചത്.

രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അൻസിലിനെ ചിലർ ചേർന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അൻസിൽ വെട്ടേറ്റ് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. അൻസിലിൻ്റെ പിതാവ് താജു ഓട്ടോ ഡ്രൈവറാണ്. അൻസിലിൻ്റെ ജോലി എന്തെന്ന് നാട്ടുകാർക്ക് അറിയില്ല. ഗുണ്ടാ ആക്രമണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. ഗുണ്ടാസംഘമാണ് കൊലയ്ക്കു പിന്നിലെന്നാണ് സംശം. റിയല്‍ എസ്റ്റേറ്റ് ബിസിനസാ യിരുന്നു അന്‍സിലിന്. വാഹനക്കച്ചവടവും ഉണ്ട്.പറമ്പിപ്പീടിക വെള്ളച്ചാട്ടത്തിനു സമീപമാണ് അന്‍സിലിനെ വെട്ടി വീഴ്ത്തിയത്.