സഹോദരങ്ങളുടെ എല്ലാവരുടെയും വിവാഹം കഴിഞ്ഞു, തന്റെ വിവാഹം നടക്കുന്നില്ല, മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി

ചിലര്‍ക്ക് വിവാഹം അത്ര എളുപ്പത്തില്‍ നടക്കാറില്ല. പ്രായം കൂടും തോറും പിന്നീട് ഒറ്റത്തടിയായി ജീവിക്കേണ്ടിയും വരും. എന്നാല്‍ ഇപ്പോള്‍ വിവാഹം നടക്കാത്തതിന്റെ വിഷമത്തില്‍ മനം നൊന്ത് ജിവനൊടുക്കിയ യുവാവിന്റെ വാര്‍ത്തയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. വിനോദ് എന്ന 34കാരനാണ് വിവാഹം നടക്കാത്തതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയത്.

വിനോദിന്റെ എല്ലാ സഗോദരി സഹോദരന്മാരുടെയും വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ വിനോദിന്റെ വിവാഹം മാത്രം നടന്നിരുന്നില്ല. തന്റെ വിവാഹം നീണ്ടു പോകുന്നതില്‍ വിനോദ് അസ്വസ്ഥനായിരുന്നു. വിവാഹം നീണ്ടു പോയതിനെ തുടര്‍ന്ന് വിനോദ് മദ്യത്തിന് അടിമയാവുകയും ചെയ്തിരുന്നു.

ബംഗളൂരുവില്‍ ഫാക്ടറി ജീവനക്കാരനായ ഹാനൂര്‍ നിവാസി വിനോദ് ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 34 വയസായിരുന്നു. ചാമരാജനഗര്‍ ജില്ലയിലെ ഹാനൂരില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ഹോനൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.