വാഷ്ബെയ്സിന്‌ അടുത്തേക്കു പോകുന്നതിനിടെ ട്രെയിൻ ഉലഞ്ഞു, പുറത്തേക്ക് വീണ് യുവാവിന് ദാരുണ മരണം

ശാസ്താംകോട്ട: യുവാവ് ട്രെയിനിൽനിന്നു വീണു മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര വീട്ടിൽ കൃഷ്ണന്റെയും അമ്പിളിയുടെയും മകൻ ആനന്ദ് കൃഷ്ണ(35)നാണ് മരിച്ചത്. കുടുംബത്തിനൊപ്പം മലബാർ എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ആനന്ദ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു കിഴക്ക് തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് വീണത്.
ബുധനാഴ്ച രാവിലെ 7.30 ഊടെയാണ് സംഭവം. യുവാവ് വീണ വിവരം ഭാര്യ അഞ്ജനയെ മറ്റു യാത്രക്കാർ വൈകിയാണ് ധരിപ്പിച്ചത്. അവർ കൊല്ലത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു

ബന്ധുക്കൾ ഉച്ചയോടെ ശാസ്താംകോട്ടയിലെത്തി. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പല്ല് തേക്കുന്നതിനായി വാഷ്ബെയ്സിന്‌ അടുത്തേക്കു പോകുമ്പോൾ ട്രെയിൻ ഉലയുകയും പിടിവിട്ട് പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. . മൃതദേഹം പരിശോധനകൾക്കു ശേഷം വൈകീട്ടോടെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.