ഗായത്രിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് പ്രവീണിന്റെ മൊഴി

തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കാട്ടാക്കട സ്വദേശിയായ ഗായത്രി എന്ന 24കാരിയെയാണ് മിരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന പ്രവീണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീൺ പൊലീസിനോട് സമ്മതിച്ചു. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം. യുവതിയുടെ മൃദദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷനിൽ ഉള്ള ഹോട്ടലിലെ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടലിലെ 107 ആം നമ്പർ മുറിൽ ഒരു സ്ത്രീ മരിച്ചതായി ഹോട്ടൽ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അജ്ഞാത കോൾ എത്തുകയായിരുന്നു.തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി മുറി കുത്തിതുറക്കുകയുമായിരുന്നു.
ഇരുവരും ശനിയാഴ്ച ഉച്ചയ്ക്കാണ് ഹോട്ടലിൽ മുറിയെടുത്തത്.

വൈകിട്ട് പ്രവീൺ പുറത്ത് പോയിരുന്നു. ആസമയം മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മരിച്ച പെൺകുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീൺ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമിൽ നിന്ന് ട്രാൻസ്ഫർ ആയത്. വായിൽനിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം.