കിണറിടിഞ്ഞ് മണ്ണിൽ പുതഞ്ഞ തൊഴിലാളിയെ രക്ഷപ്പെടുത്തി, മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം

കൊല്ലം: കിണറിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടിവിലാണ് അഗ്നിശമന സേന പുറത്തെത്തിച്ചു. രാമൻകുളങ്ങര മതേതര നഗറിലെ ഫ്ളാറ്റ് സമുച്ചയത്തിന് സമീപമുണ്ടായിരുന്ന നിർമാണത്തിലിരുന്ന കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. രാമൻകുളങ്ങര മതേതര നഗറിലെ ഫ്ളാറ്റ് സമുച്ചയത്തിന് സമീപമുണ്ടായിരുന്ന നിർമാണത്തിലിരുന്ന കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഒന്നര മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിന് ശേഷമായിരുന്നു കല്ലുംപുറം സ്വദേശി വിനോദിനെ പുറത്തെടുക്കാനായത്.

ശ്രദ്ധയോടെ മണ്ണ് മാറ്റിയ ശേഷം വടം ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. റിംഗ് ഇറക്കുന്നതിനിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പെട്ടെന്ന് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ രക്ഷപ്പെട്ടെങ്കിലും വിനോദ് മണ്ണിനടിയിൽ അകപ്പെടുകയായിരുന്നു. ഉടനെത്തന്നെ ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല.

ഇതോടെ അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങൾ ജീവൻ പണയം വെച്ച് കുഴിയിലിറങ്ങിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മൺവെട്ടി ഉപയോഗിച്ച് തോളറ്റം വരെയുള്ള മണ്ണ് മാറ്റിയപ്പോഴേയ്ക്കും വീണ്ടും മണ്ണിടിഞ്ഞു വീണു. സമീപത്തെ മതിൽ ഇടിഞ്ഞു വീഴാനും സാധ്യതയുണ്ടായിരുന്നു.