കുടുംബവഴക്ക്, ഭാര്യയുടെ ജോലിസ്ഥലത്ത് മൂന്നുവയസുകാരിയുമായി എത്തി യുവാവ് സ്വയം തീകൊളുത്തി

പൂക്കോട്: ഭാര്യയുടെ ജോലിസ്ഥലത്ത് മൂന്നുവയസുകാരിയുമായി എത്തി യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. പൂക്കോട് ഡയറി കോളനിയിലെ ശശി (39) ആണ് മകളുമായെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബവഴക്കിനെത്തുടർന്നായിരുന്നു സംഭവം ഉണ്ടായത്

ശശി തിങ്കളാഴ്ചരാവിലെ 11 മണിയോടെ ഭാര്യ ജോലിചെയ്യുന്ന പൂക്കോട് വെറ്ററിനറി കോളേജിലെ ഓഫീസിന് മുന്നിൽ എത്തി. ശേഷം ദേഹത്ത് മണ്ണണ്ണ ഒഴിച്ച ശേഷം തകൊളുത്തുകയായിരുന്നു. ഭാഗ്യത്തിന് മകള്‍ക്ക് പൊള്ളലേറ്റിട്ടില്ല. പൊള്ളലേറ്റ ശശിയെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശശി ഉപദ്രവിക്കാറുണ്ടെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പെൺമക്കളെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് കാട്ടിക്കൊല്ലി സ്വദേശി ചന്ദ്രശേഖരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യയിലെ മക്കളാണ് മരിച്ച ശിവനന്ദന (12), ദേവനന്ദന (9) എന്നിവർ.

ഇരുവരും മമ്മിയൂർ ലിറ്റിൽ ഫ്‌ളവർ കോൺവെന്റിലെ വിദ്യാർഥിനികളാണ്. ആദ്യ ഭാര്യയിൽ കുട്ടികളില്ലാത്തതിനാൽ ചന്ദ്രശേഖരൻ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. രണ്ടാം ഭാര്യ അജിത 20 ദിവസം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ചന്ദ്രശേഖരന്റെ ആത്മഹത്യ എന്നാണ് സൂചന.