മണിപ്പൂർ വീഡിയോ 4പേർ അറസ്റ്റിൽ, ഞാൻ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തയാളാണ്‌, കുട്ടികളേ സംരക്ഷിക്കാൻ യുദ്ധകളത്തിലേക്കാൾ അപകടകരമാണ്‌

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കിയ ഭയാനകമായ സംഭവത്തിൽ ഇതുവരെ 4പേർ അറസ്റ്റിലായി. സ്ത്രീകളിൽ ഒരാളേ കൊണ്ടുപോകുന്ന പച്ച ഷർട്ട് ധരിച്ച 32കാരൻ ഹെറോദോസ് എന്ന ഒന്നാം പ്രതി ഉൾപ്പെടെയാണ്‌ അറസ്റ്റിലായത്.സ്ത്രീകളുടെ വീഡിയോ വൈറലായതിനെ തുടർന്ന് തൗബൽ ജില്ലയിൽ നിന്നാണ് ഹുയിരേം ഹെരാദാസ് സിംഗ് എന്ന 32 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. വീഡിയോയിൽ, പച്ച ടീ-ഷർട്ട് ധരിച്ച ഇയാളാണ്‌ സ്ത്രീകളിലൊരാളെ വലിച്ചിഴച്ചത്.സംഭവത്തിനു ശേഷം 70-ലധികം ദിവസങ്ങൾ എടുത്തു ഇത്തരത്തിൽ അറസ്റ്റ് രേഖപ്പെടുത്താൻ.

ഇരയായ യുവതികളിൽ ഒരാളുടെ ഭർത്താവ് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാൻ ആണെന്നും റിപോർട്ടുകൾ വരുന്നു.തുറസ്സായ സ്ഥലത്തെ ജനക്കൂട്ടത്തിനിടയിൽ ആയിരക്കണക്കിന് പുരുഷന്മാർക്ക് മുന്നിൽ തോക്കിന് മുനയിൽ ഞങ്ങൾ രണ്ട് സ്ത്രീകളെ വിവസ്ത്രരാക്കി എന്നാണ്‌ 42 കാരിയായ ഒരു ഇരയുടെ അമ്മ പറഞ്ഞത്.ഇല്ലെങ്കിൽ തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മകളുടെ സഭവം അറിഞ്ഞ് തന്റെ ഭാര്യ വിഷാദത്തിലേക്ക് വഴുതി വീണതായി 65കാരനായ ഭർത്താവ് പറഞ്ഞു.നമ്മുടെ കുട്ടികളെ പരിപാലിക്കാൻ, അവൾ സാധാരണ നിലയിലേക്ക് മടങ്ങാൻ പാടുപെടുകയാണ്…ഞാൻ യുദ്ധം കണ്ടിട്ടുണ്ട്, കാർഗിലിൽ മുൻനിരയിൽ പോരാടിയിട്ടുണ്ട്. ഇപ്പോൾ എന്റെ സ്വന്തം സ്ഥലം യുദ്ധക്കളത്തേക്കാൾ അപകടകരമാണെന്ന് ഞാൻ കാണുന്നു എന്നും ഇരയുടെ ഭർത്താവ് പറഞ്ഞു. ആക്രമിക്കപ്പെട്ടവരിൽ സൈനികന്റെ ഭാര്യയും ഉൾപ്പെട്ടിരുന്നു. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ സൈനികനാണ് താനെന്നും എന്നാൽ സ്വന്തം ഭാര്യയെയും നാടിനെയും രക്ഷിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റവാളികൾക്ക് വധ ശിക്ഷ ഉറപ്പാക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.വ്യാഴാഴ്ച വൈകുന്നേരം, പ്രദേശത്തെ സ്ത്രീകൾ ചേർന്ന് മുഖ്യ പ്രതി ഹെറോദോസിന്റെ വീടിനു തീയിട്ടു.ഏത് ഗോത്രവും മതവും ആകട്ടെ..എല്ലാ അമ്മമാരും സ്ത്രീകളും ആരുടെ മേലും നടത്തുന്ന ഇത്തരം പ്രവൃത്തികൾക്ക് എതിരാണ് എന്ന് മുഖ്യ പ്രതിയുടെ വീട് ആക്രമിച്ച സ്ത്രീകൾ പറഞ്ഞു.അത്തരം പ്രവൃത്തികൾ സംഭവിക്കുന്നത് തടയാൻ സർക്കാർ മാതൃകാപരമായ ശിക്ഷ നൽകണം,“ പ്രദേശത്തെ ഒരു സ്ത്രീ പറഞ്ഞു.

മെയ് 4 ന് ആയിരുന്നു ഭയാനകമായ സംഭവം ഉണ്ടായത്.2 സ്ത്രീകളിൽ ഒരു സ്ത്രീയേ ബലാൽസംഗത്തിനും ഇരയാക്കിയിരുന്നു.സംഭവം നടന്ന 63 ദിവസത്തിന് ശേഷം ആയിരുന്നു എഫ് ഐ ആർ പോലും രജിസ്റ്റർ ചെയ്തത്.എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് 10 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു.സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ ചെയ്യും” എന്ന് സുപ്രീം കോടതി പറഞ്ഞതിന് മിനിറ്റുകൾക്ക് ശേഷം മണിപ്പൂർ സർക്കാർ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ഇത് എന്തുകൊണ്ട് നേരത്തേ ചെയ്തില്ല എന്ന ചോദ്യം ഉയരുന്നു.വീഡിയോ പുറത്തുവന്നതിന് ശേഷമുള്ള “സ്വമേധയാ” നടപടി കേസിലെ ആദ്യ അറസ്റ്റിലേക്ക് നയിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ട്വിറ്ററിൽ കുറിച്ചു. .

വ്യത്യസ്‌ത സംഭവങ്ങളുമായി ബന്ധപ്പെട്ട് 1,000 കേസുകൾ ഫയൽ ചെയ്‌തത് കാരണം പോലീസ് നടപടിയിലെ രണ്ട് മാസത്തിലേറെ കാലതാമസം വിശദീകരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു.ഓരോ കേസും തിരിച്ചറിയാൻ സമയമെടുക്കും. അതുകൊണ്ടാണ് ഞങ്ങൾക്ക് ഈ വീഡിയോ ലഭിച്ച നിമിഷം തന്നെ അന്വേഷണവും പോലീസ് നടപടിയും ആരംഭിച്ചത്,” അദ്ദേഹം പറഞ്ഞു. “സമഗ്രമായ അന്വേഷണം നടക്കുന്നു, വധശിക്ഷയുടെ സാധ്യത ഉൾപ്പെടെ എല്ലാ കുറ്റവാളികൾക്കെതിരെയും കർശനമായ നടപടിയെടുക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവതിയുടെ പിതാവിനേയും സഹോദരനെയും ആക്രമികൾ കൊലപ്പെടുത്തി

ജൂൺ 21 ന് നോങ്‌പോക്ക് സെക്‌മായി പോലീസ് സ്റ്റേഷനിൽ വീണ്ടും രജിസ്റ്റർ ചെയ്ത മെയ് 18 എഫ്‌ഐആറിൽ, സായുധ ജനക്കൂട്ടം യുവതിയുടെ 56 കാരനായ പിതാവിനെയും 19 കാരനായ സഹോദരനെയും കൊലപ്പെടുത്തിയെന്ന് പരാമർശിക്കുന്നു. സഹോദരനും പിതാവും കൊല്ലപ്പെട്ട കുടുംബത്തിലെ യുവതിയാണ്‌ ബലാൽസംഗത്തിനും വിധേയയായത്.

ഇതിനിടെ സ്ത്രീകളെ നഗ്നരായി പരേഡ് നടത്തിയതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിക്കെതിരെ ആം ആദ്മി പാർട്ടി ആഞ്ഞടിച്ചു, ‘അദ്ദേഹത്തിന് വിദേശത്ത് പോകാം, പക്ഷേ മണിപ്പൂർ സന്ദർശിക്കാൻ സമയമില്ല എന്ന് വിമർശിച്ചു.