മണിപ്പൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തി

ഇംഫാൽ. മണിപ്പൂരിൽ വീണ്ടും പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തി. മോറെയിലാണ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചിങ്തം ആനന്ദ് വെടിയേറ്റു മരിച്ചത്.

ഹെലിപ്പാടിന്റെ സുരക്ഷാ ജോലിക്കിടെയാണ് ചിങ്തം ആനന്ദിന് വെടിയേറ്റത്. കുകി സായുധ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

പ്രാഥമിക പരിശോധനയിൽ ദൂരെ മറഞ്ഞിരുന്ന് ലോങ് റേഞ്ചിലാണ് വെടിയുതിർത്തതെന്നാണ് സൂചന. പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിലെത്തിച്ച് അർഹമായ ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി ബീരേൻ സിങ് ട്വീറ്റ് ചെയ്തു.