മണിപ്പൂരിൽ ബിജെപി നേതാക്കൾക്ക് ഭീഷണി, ഓഫീസുകളും വീടുകളും തകർക്കുന്നു

മണിപ്പൂരിൽ തോക്കു ധാരികളായ കലാപകാരികൾ ബിജെപി ഓഫീസുകൾ തകർത്തു. ബിജെപി നേതാക്കളേ ആക്രമിക്കുകയും വീടുകൾ കത്തിക്കുകയും ചെയ്തു. കൂടുതൽ ബിജെപി ഓഫീസുകൾ തകർക്കാനുള്ള കലാപകാരികളുടെ നീക്കത്തേ സൈന്യവും റാപ്പിഡ് ആക്ഷൻ ഫോഴ്സും പരാജയപ്പെടുത്തി. കലാപകാരികളായ ആളുകളേ നേരിടാൻ സൈന്യത്തേ ഇറക്കിയതിലും മറ്റും ഉള്ള പ്രതിഷേധം ആയിരുന്നു ബിജെപി നേതാക്കൾക്കും ഓഫീസുകൾക്കും എതിരായ ആക്രമണത്തിനു പിന്നിൽ.

മണിപ്പൂർ മന്ത്രി മന്ത്രി ആർ.കെ.രഞ്ജൻ സിങ്ങിന്റെ വീട് ഭാഗികമായി കത്തിച്ചതായും റിപോർട്ടുകൾ ഉണ്ട്. ഇംഫാലിലെ പോറമ്പത്തിന് സമീപമുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അധികാരിയും ശാരദാദേവിയുടെ വീട് വെള്ളിയാഴ്ച വൈകുന്നേരം ഒരു ജനക്കൂട്ടം തകർക്കാൻ ശ്രമിച്ചു. സൈനിക നിരയും ആർഎഎഫ് സേനാംഗങ്ങളും പ്രദേശത്തെത്തി ദേവിയുടെ വീട് ആക്രമിക്കുന്നതിന് മുമ്പ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞുകൂടാതെ, ഇതേ പ്രദേശത്തെ സംസ്ഥാന ബിജെപി മന്ത്രി തോംഗം ബിശ്വജിത്തിന്റെ വീട് തകർക്കുന്നതിൽ നിന്ന് 300 ഓളം വരുന്ന ജനക്കൂട്ടത്തെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് പിരിച്ചുവിട്ടു.

മറ്റൊരു ജനക്കൂട്ടം സിംഗ്‌ജാമൈ ഏരിയയിലെ ബിജെപി ഓഫീസിന് നേരെ ആക്രമണം നടത്തിയതായും മറ്റൊരു സംഘം ഇറെങ്‌ബാം പോലീസ് സ്‌റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചതായും വൃത്തങ്ങൾ അറിയിച്ചു. ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തിയ മുന്നൂറിലേറെപ്പേരെ സൈന്യം ത‍ടഞ്ഞു. ഇംഫാൽ പാലസ് കോംപൗണ്ടിൽ തടിച്ചുകൂടിയ ആയിരത്തോളം പേർക്കു നേരെ ദ്രുതകർമസേന റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിച്ചു; 2 പേർക്കു പരുക്കേറ്റു. ഇംഫാലിൽ രാത്രി ഒൻപതരയോടെ നൂറുകണക്കിനു മെയ്തെയ് വനിതകൾ മനുഷ്യച്ചങ്ങല തീർത്തു.

ഒന്നിലധികം പൊലീസ് സ്റ്റേഷനുകളിൽ തോക്കുകൾ തട്ടിയെടുക്കാനെത്തിയ ആൾക്കൂട്ടത്തെ ദ്രുതകർമസേന തുരത്തി. സൈന്യവും അസം റൈഫിൾസും ദ്രുതകർമസേനയും ചേർന്ന് ഇംഫാലിൽ ഫ്ലാഗ് മാർച്ച് നടത്തി. ബിഷ്ണുപുർ, ചുരാചന്ദ്പുർ ജില്ലകളിൽ യന്ത്രത്തോക്കുകൾ ഉപയോഗിച്ചുള്ള വെടിവയ്പ് നടന്നതായി സേനാ വൃത്തങ്ങൾ പറഞ്ഞു. പൊലീസിൽനിന്നു തട്ടിയെടുത്ത മൂവായിരത്തോളം തോക്കുകൾ ഇപ്പോഴും മെയ്തെയ് വിഭാഗത്തിന്റെ കൈവശമുണ്ട്.

കുക്കി തീവ്രസംഘടനകൾക്കെതിരെ സൈന്യവും അസം റൈഫിൾസും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇംഫാൽ താഴ്‌വരയിലെ മെയ്തെയ് വിഭാഗക്കാർ ബിജെപി നേതാക്കളുടെ വീടുകൾ ആക്രമിക്കുന്നത്. സംസ്ഥാനത്തെ ഏക വനിതാ മന്ത്രിയും കുക്കി വംശജയുമായ നെംച കിപ്ഗെനിന്റെയും കേന്ദ്രമന്ത്രി ആർ.കെ.രഞ്ജൻ സിങ്ങിന്റെയും വീടുകൾ കഴിഞ്ഞ ദിവസങ്ങളിൽ കത്തിച്ചിരുന്നു. പിന്നീട് മണിപ്പൂരിൽ സൈന്യവും അസം റൈഫിൾസും ആർഎഎഫും സംസ്ഥാന പോലീസും സംയുക്ത ഫ്ലാഗ് മാർച്ച് നടത്തി.സംഭവത്തിൽ ബിജെപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രതികരണം നടത്തി കലാപത്തിൽ എരിതീയിൽ എണ്ണ ഒഴിക്കാനും കലാപകാരികളുടെ കെണിയിൽ വീഴാനും ഉദ്ദേശിക്കുന്നില്ലെന്ന് ബിജെപി മണിപ്പൂർ ബിജെപി വക്താവ് ഇലംഗ്ബാം ജോൺസൺ പറഞ്ഞു.പ്രതികരിക്കാനുള്ള ശരിയായ സമയത്തിനായി കാത്തിരിക്കുകയാണ് എന്നും സൂചിപ്പിച്ചു.

മണിപ്പൂരിൽ നിന്നുള്ള 10 പ്രതിപക്ഷ പാർട്ടികളുടെ അംഗങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കാത്തിരിക്കുകയാണെന്നും എന്നാൽ ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും കോൺഗ്രസ് ആരോപിച്ചു.പ്രധാനമന്ത്രി ജൂൺ 20 ന് വിദേശ യാത്രയ്ക്ക് പോകുന്നതിന് മുമ്പ് ഞങ്ങളെ കാണാൻ സമയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദില്ലിയിൽ ക്യാമ്പ് ചെയ്യുന്ന മണിപ്പൂരിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾ പറഞ്ഞു

കഴിഞ്ഞ രാത്രി മണിപ്പൂർ രാത്രി കൊട്ടാരവളപ്പിന് സമീപമുള്ള കെട്ടിടങ്ങൾ കത്തിക്കാൻ ശ്രമിച്ച ഏകദേശം 1,000 പേരുടെ ജനക്കൂട്ടത്തെ സൈന്യം പിരിച്ച് വിടാൻ കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചതായി വൃത്തങ്ങൾ അറിയിച്ചു. മണിപ്പൂർ സർവ്വകലാശാലയ്ക്ക് സമീപം മറ്റൊരു ആൾക്കൂട്ട ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.സൈന്യത്തിന്റെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെയും ഇടപെടലിൽ മണിപ്പൂരിൽ വലിയ കലാപങ്ങളാണ്‌ ഒഴിവാകുന്നത്. ഇതിനിടെ പോലീസിന്റെയും സൈന്യത്തിന്റെയും യൂണിഫോമിൽ എത്തി കലാപകാരികൾ വെടിവയ്പ്പ് നടത്തിയിരുന്നു.കാക്കി വസ്ത്രങ്ങളും സൈനീക വേഷവും ധരിച്ച കലാപകാരികൾ അത്യാധുനിക ആയുധങ്ങളുമായി സ്ത്രീകളുൾപ്പെടെ നിരവധി അക്രമികൾ വെള്ളിയാഴ്ച വൈകുന്നേരം ട്രക്കുകളിലും എൽഎംവികളിലും ബിഷ്ണുപൂർ ജില്ലയിലെ ക്വാക്തയിൽ എത്തിയതായി വൃത്തങ്ങൾ അറിയിച്ചു. കലാപകാരികൾ താലിബാൻ മോഡലിൽ തോക്കുകൾ പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്തു.കലാപകാരികളുടെ കൈയ്യിൽ പരമ്പരാഗത വെട്ടുകത്തികളും കഠാരകളും ആയുധങ്ങളും വേറെയും ഉണ്ട്.