മണിപ്പൂർ- സ്ത്രീകളേ ജനക്കൂട്ടത്തിനു വിട്ട് കൊടുത്തത് പോലീസ് – ഇരയുടെ വെളിപ്പെടുത്തൽ

മണിപ്പൂരിലെ ഭയാനകമായ വീഡിയോയുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ. നഗ്നരാക്കിയ സ്ത്രീകൾ ആദ്യം പോലീസ് കാവലിൽ ആയിരുന്നു. ജനക്കൂട്ടത്തിനു സ്ത്രീകളേ വിട്ട് നല്കിയത് പോലീസ് ആണെന്ന് ഇരകളിൽ ഒരാൾ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.പോലീസിനെതിരേ ഞടുക്കുന്ന ആരോപണം ആണ്‌ ഉയർന്നിരിക്കുന്നത്. സംസ്ഥാന പോലീസ് സ്ത്രീകളേ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കാൻ വിട്ട് നല്കി എന്നത് ഇപ്പോൾ ഗുരുതരമായ വെളിപ്പെടുത്തൽ ആണ്‌.

ആദ്യം ഞങ്ങൾ പോലീസിന്റെ അടുത്ത് സുരക്ഷിതർ ആയിരുന്നു. തുടർന്ന് അലറി വിളിച്ച് പുറകേ വന്ന ജനക്കൂട്ടത്തിനു പോലീസ് ഞങ്ങളേ വിട്ട് നല്കി. അവർ തോക്കും മറ്റും ചൂണ്ടി വസ്ത്രങ്ങൾ അഴിപ്പിച്ചു. തുടർന്ന് നടക്കാൻ നിർബന്ധിച്ചു. നടക്കുന്നതിനിടെ സ്വകാര്യ ഭാഗങ്ങളിൽ പലരും മർദ്ദിക്കുകയും കൈവയ്ക്കുകയും ചെയ്തു. മുഖത്തും തലയിലും അടിച്ചുകൊണ്ടേ ഇരുന്നു എന്നും ഇര പറയുന്നു.വയലിലേക്ക് വലിച്ചിഴച്ച് കൊണ്ട്പോവുകയും ഞങ്ങളിൽ ഒരാൾവ്വ് കൂട്ടമായി ബലാൽസംഗത്തിനും ഇരയാക്കുകയായിരുന്നു.2ൽ കൂടുതൽ സ്ത്രീകൾ ഉണ്ടായിരുന്നു എന്നും അനുമാനിക്കുന്നു. ചില പുരുഷന്മാർ രണ്ട് സ്ത്രീകളെ വലിച്ചിഴയ്ക്കുന്നതും തപ്പിനടക്കുന്നതും വീഡിയോയിൽ കാണാം.

4പേർ അറസ്റ്റിൽ ആയെങ്കിലും ഒന്നാം പ്രതി ഹേറോദാസിന്റെ ചിത്രവും പേരും മാത്രമാണ്‌ പുറത്ത് വിട്ടത്. മറ്റുള്ളവരുടെ പേരുകൾ പോലീസ് പുറത്ത് വിടാൻ വൈകുന്നു എന്നതിലും വിമർശനം ഉണ്ട്.ഒന്നാം പ്രതി ഹെറോദാസിന്റെ അറസ്റ്റിനെ കുറിച്ച് അറിഞ്ഞ്, പെച്ചി ഗ്രാമത്തിലെ സ്ത്രീകൾ ഒത്തുകൂടി ചെറിയ മീറ്റീങ്ങിനു ശേഷം പ്രതിയുടെ വീട് കത്തിക്കുകയായിരുന്നു.സ്ത്രീകളുടെ സംഘം പ്രതിയുടെ വീട് ഇടിച്ച് തകർക്കുകയും തീയിടുകയും ചെയ്തു.മെയ്തിയായാലും മറ്റ് സമുദായങ്ങളായാലും, ഒരു സ്ത്രീയെന്ന നിലയിൽ, ഒരു സ്ത്രീയുടെ അന്തസ്സിനെ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് സ്ത്രീകൾ ഉച്ചത്തിൽ വിളിച്ച് പറഞ്ഞു.പ്രതിയുടെ സമുദായക്കാർ തന്നെയാണ്‌ ഇത് വിളിച്ച് പറഞ്ഞ സ്ത്രീകൾ എന്നതും ആശ്വാസം നല്കുന്ന കാര്യമാണ്‌. ഇങ്ങിനെയൊരാൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകാൻ അനുവദിക്കില്ല. ഈ പ്രതി മുഴുവൻ മെയ്തേയ് സമൂഹത്തിനും നാണക്കേടാണ്. പ്രതിയുടെ വീട് കത്തിക്കാൻ നേതൃത്വം നല്കിയ മീരാ പൈബി പറഞ്ഞു.പ്രത്യക്ഷമായ രാഷ്ട്രീയ ചായ്‌വുകളോ ഇല്ലാത്ത ഒരു മുതിർന്ന സ്ത്രീകൾ നയിക്കുന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പാണ് പ്രതിയുടെ വീട് തകർത്തത്.

സംഭവം നടന്നത് രണ്ട് മാസം മുമ്പാണെങ്കിലും, ഈ ആഴ്ച ആദ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതിന്റെ ഒരു ചെറിയ വീഡിയോയ്ക്ക് ശേഷം ഇത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.കുറ്റവാളികളെ തിരിച്ചറിയുന്നതിലെ പ്രശ്‌നങ്ങളാണ് പോലീസ് നടപടി വൈകുന്നതെന്ന് പൊതുജനങ്ങളുടെ സമ്മർദത്തിനിടയിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. അക്രമം തുടരുമ്പോഴും 6,000-ത്തിലധികം എഫ്‌ഐആറുകൾ ഉണ്ടായിരുന്നു. വീഡിയോ പുറത്തുവന്നതോടെ കേസ് തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. വീഡിയോ ലഭിച്ചയുടൻ തന്നെ കുറ്റവാളികളെ തിരിച്ചറിയാനും നടപടിയെടുക്കാനും പ്രധാന പ്രതിയടക്കം 4പേരേ അറസ്റ്റ് ചെയ്യാനും സാധിച്ചു,” അദ്ദേഹം പറഞ്ഞു.