പെൺകുട്ടികൾ ആകുമ്പോൾ അമ്മമാർ സ്ട്രിക്റ്റ് ആവണം- മഞ്ജു പിള്ള

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് നടി. ചെറുപ്രായത്തിലേ സിനിമയിൽ എത്തിയ മഞ്ജു വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും നടി ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ‘ഹോം’ എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മഞ്ജു മാറി. എന്നാൽ ഇപ്പോൾ മറ്റൊരു ബിസിനസിലും താരം തിരക്കിലാണ്. പിള്ളാസ് ഫ്രഷ് ഫാം എന്ന പേരിൽ ആറ്റിങ്ങളിലിൽ പോത്ത് വ്യാപാരമാണ് മഞ്ജു നടത്തുന്നത്.

ഇപ്പോഴിതാ, മകളെ കുറിച്ചും മകളെ വളർത്തിയതിനെ കുറിച്ചും മഞ്ജു പിള്ള പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മകൾക്ക് അറിവായ പ്രായം മുതൽ തന്നെ എല്ലാം പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. തെറ്റുകൾ ശരികളെല്ലാം പറഞ്ഞ് പഠിപ്പിച്ചിരുന്നു. എന്തുണ്ടെങ്കിലും എന്നോട് വന്ന് പറയാൻ പഠിപ്പിച്ചിരുന്നു. ഗുഡ് ടച്ച് ബാഡ് ടച്ച്, ഞങ്ങളുടെ ഫോൺ നമ്പർ, വീടിന്റെ അഡ്രസ് അങ്ങനെയെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്

അതുപോലെ പുറത്ത് പാർട്ടിക്ക് ഒക്കെ പോകുമ്പോൾ ഒരു ഡ്രിങ്ക് എടുത്താൽ ആ ഗ്ലാസ് താഴെ വെച്ചാൽ പിന്നെ പുതിയ ഗ്ലാസെ എടുക്കാൻ പാടുള്ളു എന്ന് പറഞ്ഞിട്ടുണ്ട്. കാരണം അങ്ങനെ വെക്കുന്ന സമയത്ത് ആർക്കും എന്തും അതിൽ ഇടാൻ പറ്റും. എന്റെ സുഹൃത്തുക്കളുടെ മക്കളോട് പോലും പറഞ്ഞു കൊടുക്കാറുള്ള കാര്യമാണത്. അതുപോലെ പരിചയമില്ലാത്ത സുഹൃത്തുക്കളോടൊപ്പം അധികം സമയം ചെലവഴിക്കരുതെന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്

പെൺകുട്ടികൾ ആകുമ്പോൾ അമ്മമാർ സ്ട്രിക്റ്റ് ആവണം അച്ഛൻ ഫ്രീയാകുന്നത് പോലെ അമ്മമാർക്ക് ഫ്രീയാകാൻ പറ്റില്ല. എന്റെ അമ്മ ഇപ്പോഴും എന്നോട് നീ എന്തിനാണ് അങ്ങനെ സംസാരിച്ചത് എന്നൊക്കെ ചോദിക്കാറുണ്ട്. ഒരാളുടെ ലൈഫിലും ഒരുപാട് ഫ്രീഡം കൊടുക്കരുതെന്ന് ഇപ്പോഴും പറയും. അത് എല്ലാ അമ്മമാരും പെണ്മക്കളോട് പറയുന്നതാണ്. അത് ഈ ലോകത്തെ പേടിയുള്ളത് കൊണ്ടാണ്. മോളോട് ഞാൻ എപ്പോഴും പറയും. നിന്നെ എനിക്ക് വിശ്വാസമാണ് പക്ഷെ നിന്റെ പ്രായത്തെ എനിക്ക് വിശ്വാസമില്ലെന്ന്

എന്റെ ഇത്രയും കാലത്തെ അനുഭവങ്ങളിൽ നിന്നുള്ള കാര്യങ്ങളാണ് ഞാൻ പറയുന്നതും ചെയ്യുന്നതും മകളുടെ കാര്യങ്ങൾ കഴിഞ്ഞേ എനിക്ക് എന്തുമുള്ളു. അവളുടെ കാര്യങ്ങൾക്കാണ്‌ ഞാൻ പ്രാധാന്യം കൊടുക്കാറുള്ളത്, മകൾക്ക് വേണ്ടിയാണു കുറേക്കാലം സിനിമകളിൽ നിന്നെല്ലാം വിട്ടു നിന്നത്.