അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും തന്നെ എന്നും അതിശയിപ്പിച്ചിട്ടുളള വ്യക്തിയാണ് ഇന്ദ്രൻസ് – മഞ്ജു പിള്ള

മിനി സ്ക്രീനിലെയും ബി​ഗ്സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു പിള്ള.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലിലെ മഞ്ജുവിൻറെ മോഹനവല്ലി എന്ന കഥാപാത്രമാണ് അടുത്തിടെ ഏറെ ശ്രദ്ധേയമായിട്ടുള്ളത്.സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഹാസ്യ കഥാപാത്രങ്ങളിലാണ് കൂടുതലും മഞ്ജു പിള്ളയ്ക്ക് വിജയം നേടി നൽകിയത്.ഭർത്താവ് സുജിത് വാസുദേവിനും മകൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് നടി. എന്നാൽ ഇപ്പോൾ മറ്റൊരു ബിസിനസിലും താരം തിരക്കിലാണ്. മാസ്സായി പോത്ത് ബിസിനസ് രംഗത്തേക്ക് ആണ് മഞ്ജു പിള്ള കടന്നിരിക്കുന്നത്. പിള്ളാസ് ഫ്രഷ് ഫാം എന്ന പേരിൽ ആറ്റിങ്ങളിലിൽ പോത്ത് വ്യാപാരവും നടി അടുത്തിടെ ആരംഭിച്ചിരുന്നു

ഹോം എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ ഭാര്യയായിട്ടാണ് മഞ്ജു അഭിനയിച്ചത്. മഞ്ജു പിളളയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും കുട്ടിയമ്മ എന്നാണ് സിനിമാ നിരൂപകരും പ്രേക്ഷകരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. കുട്ടിയമ്മയ്ക്ക് ആരാധകരും കൂടിയിട്ടുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ് എന്നാണ് മഞ്ജു പിളള പറയുന്നത്. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും തന്നെ എന്നും അതിശയിപ്പിച്ചിട്ടുളള വ്യക്തിയാണ് അദ്ദേഹമെന്നും താരം പറയുന്നു.

ഇന്ദ്രന്‍സിനോടൊപ്പം അഭിനയിച്ചതു കൊണ്ടാണ് തനിക്ക് കുട്ടിയമ്മയായി ജീവിക്കാന്‍ കഴിഞ്ഞത്. തനിക്ക് അത്രയും കംഫര്‍ട്ടായ അന്തരീക്ഷമായിരുന്നു ഇന്ദ്രന്‍സിനോടൊപ്പം. മഞ്ജുവുമായി മാനസികമായി നല്ല ചേര്‍ച്ചയാണെന്നും അഭിനയിച്ചപ്പോള്‍ തങ്ങള്‍ക്കിടയില്‍ നല്ലൊരു കെമിസ്ട്രി ഉണ്ടായിരുന്നെന്നും ഇന്ദ്രന്‍സും പറഞ്ഞു.