ഒരേപോലെ വേഷം ധരിച്ച് മഞ്ജു പിള്ളൈയും മകളും, ചിത്രം വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് നടി. ചെറുപ്രായത്തിലേ സിനിമയിൽ എത്തിയ മഞ്ജു വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും നടി ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ‘ഹോം’ എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മഞ്ജു മാറി. എന്നാൽ ഇപ്പോൾ മറ്റൊരു ബിസിനസിലും താരം തിരക്കിലാണ്. മാസ്സായി പോത്ത് ബിസിനസ് രംഗത്തേക്ക് ആണ് മഞ്ജു പിള്ള കടന്നിരിക്കുന്നത്. പിള്ളാസ് ഫ്രഷ് ഫാം എന്ന പേരിൽ ആറ്റിങ്ങളിലിൽ പോത്ത് വ്യാപാരം നടത്തുന്നത്.

ഇപ്പോൾ മഞ്ജു പിള്ള പങ്കുവെച്ച ഫോട്ടോ ശ്രദ്ധേയമാകുന്നു. മകൾ ദയ സുജിത്തിനൊപ്പമുള്ള ചിത്രങ്ങളാണ് മഞ്ജു പിള്ള ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. രണ്ട് പേരും ഒരു പോലെയുള്ള വേഷം ധരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങളാണ് കാണുന്നത്. ‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’ എന്ന് മഞ്ജു ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അതുലാണ് ചിത്രങ്ങൾ പകർത്തിയിരിയ്ക്കുന്നത്.

സത്യവും മിഥ്യയും എന്ന സീരിയലിൽ ആണ് മഞ്ജു പിള്ള ആദ്യമായി അഭിനയിച്ചത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ. ഇതോടെ കോമഡി പരമ്പരകൾ കൂടുതൽ അവരെ തേടിയെത്തി. തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തിൽ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയിൽ മഞ്ജു വേഷമിട്ടത്.