മഞ്ജു വാര്യര്‍ ചിത്രയുടെ മുഖത്ത് ശരിക്കും അടിച്ചു.

മലയാളികളുടെ പ്രിയങ്കരിയായ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യര്‍. ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിലേയ്ക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമൊക്കെ മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ആരാധകര്‍ മഞ്ജുവിനെ ഇന്ന് വിശേഷിപ്പിക്കുന്നത്. ഷൂട്ടിംഗിനിടെ തനിക്ക് ഉണ്ടായ ഒരു അബദ്ധം തുറന്നുപറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യര്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലായിരുന്നു മഞ്ജുവിന്റെ തുറന്നുപറച്ചില്‍ ഉണ്ടായത്. ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിംഗിനിടെ സംഭവിച്ച കയ്യബദ്ധത്തെ കുറിച്ചാണ് മഞ്ജു വാര്യര്‍ മനസ് തുറന്നിരിക്കുന്നത്.

ആറാം തമ്പുരാനില്‍ മഞ്ജുവിന്റെ കഥാപാത്രം നടി ചിത്രയെ മുഖത്ത് അടിക്കുന്ന സീനുണ്ട്. അന്ന് ചിത്രയ്ക്ക് തന്റെ കയ്യില്‍ നിന്നും ശരിക്കും അടി കിട്ടിയെന്നാണ് മഞ്ജു പറഞ്ഞിരിക്കുന്നത്. അകലം ഒക്കെ നോക്കിയിരുന്നെങ്കിലും ഷോട്ടിന്റെ സമയത്ത് താന്‍ മുന്നോട്ട് വന്ന് അടിക്കുകയായിരുന്നു, അന്ന് അത് ചേച്ചിയുടെ മുഖത്ത് കൊണ്ടെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

‘അടി കൊണ്ടെങ്കിലും ചിത്ര ചേച്ചി അന്ന് തിരിച്ച് അടിച്ചില്ല, പിഴവുകള്‍ ആരുടെ ഭാഗത്ത് നിന്ന് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. സിനിമയില്‍ അഭിനയിക്കുന്നതിനിടെ സംഭവിച്ച അപകടത്തിലൂടെ ശരീരത്തിന്റെ പല ഭാഗത്തും ചതവും മുറിവുമൊക്കെ ഉണ്ട്.’ മഞ്ജു പറഞ്ഞു. മഞ്ജു ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനിടെ സംഭവിച്ച അപകടത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ജാക്ക് ആന്‍ഡ് ജില്‍ ഷൂട്ടിംഗിനിടെ ഒരു സീനില്‍ അയണ്‍ ബോക്സ് കൊണ്ട് അടിക്കുന്ന ഒരു സീനുണ്ട്. അന്ന് ശരിക്കും അതിന്റെ പ്ലഗ് വന്ന് തലയില്‍ കൊണ്ട് നെറ്റി പൊട്ടി ചോര ഒഴുകുന്നത് കണ്ട് ആശുപത്രിയില്‍ കൊണ്ട് പോയി സ്റ്റിച്ച് ഇട്ടെന്നും മഞ്ജു വാര്യര്‍ പറയുകയുണ്ടായി.

മഞ്ജുവിനെ അടിച്ച വില്ലന്‍ കഥാപാത്രം ചെയ്ത ആള്‍ സംഭവം നടന്ന അന്ന് ശരിക്കും പേടിച്ച് പോയി. കുറേ നാള്‍ അയാൾക്ക് കുറ്റബോധമായിരുന്നു. പിന്നീട് അദ്ദേഹത്തെ കാണുമ്പോള്‍ ഒക്കെ മുറിവിന്റെ കാര്യം പറഞ്ഞ് മഞ്ജു കുത്തി നോവിക്കാറുണ്ടായിരുന്നു.