മന്‍മോഹന്‍ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയാണ് മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്‍മോഹന്‍ സിംഗ് രണ്ട് ഡോസ് വാക്സിനും എടുത്തിരുന്നു. ആദ്യ ഡോസ് മാര്‍ച്ച് നാലിനും രണ്ടാം ഡോസ് ഏപ്രില്‍ മൂന്നിനുമാണ് എടുത്തത്.