എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ആശയെ എന്നോട് ചേർത്തു വച്ച, സർവ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം, മനോജ് കെ ജയൻ

മലയാളത്തിലെ രണ്ട് പ്രീയപ്പെട്ട താരദമ്പതികളായിരുന്നു ഉർവശിയും മനോജ് കെ ജയനും. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇടക്ക് വേർപിരിഞ്ഞ് വീണ്ടും വിവാഹിതരായി. ഏക മകൾ കുഞ്ഞാറ്റ മനോജ് കെ ജയനോടൊപ്പമാണ് താമസിക്കുന്നത്. ആശയാണ് മനോജ് കെ ജയന്റെ ഇപ്പോഴത്തെ ഭർത്താവ്. തന്റെയും ഭാര്യ ആശയുടെയും പത്താം വിവാഹ വാർഷികത്തിൽ മോനജ് കെ ജയൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

‘ഇന്ന് ഞങ്ങളുടെ പത്താം വിവാഹ വാർഷികം. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ആശയെ എന്നോട് ചേർത്തു വച്ച, സർവ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം… നന്ദി… ആഘോഷമില്ല…. പകരം പ്രാർത്ഥന മാത്രം Love you asha…’ .– ഭാര്യയോടൊപ്പമുള്ള തന്റെ മനോഹരമായ ചിത്രം പങ്കുവച്ച് മനോജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒന്നിച്ചഭിനയിച്ചിലൂടെ പ്രണയത്തിലായവരാണ് മനോജ് കെ ജയനും ഉർവശിയും. 1999 ൽ ആ പ്രണയം വിവാഹത്തിന് വഴിമാറി. എന്നാൽ എട്ട് വർഷം മാത്രമേ ആ ദാമ്പത്യം നീണ്ടു പോയുള്ളൂ. 2008 ൽ ഇരുവരും വിവാഹ മോചിതരായി.ഉർവശിയ്ക്കും മനോജ് കെ ജയനും 2001 ലാണ് മകൾ ജനിച്ചത്. വിവാഹ മോചനത്തിന് ശേഷം ആരുടെ കൂടെ പോകണം എന്ന ചോദ്യത്തിന് അച്ഛൻ എന്നായിരുന്നു കുഞ്ഞാറ്റ എന്ന മകൾ തേജസ്വിനിയുടെ മറുപടി. ഉർവശിയുമായി വേർപിരിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞപ്പോൾ മനോജ് കെ ജയൻ വേറെ വിവാഹം ചെയ്തു. ആശയുമായുള്ള വിവാഹം 2011 ലാണ് നടന്നത്. 2012 ൽ ഈ ബന്ധത്തിൽ ഒരു മകൻ പിറന്നു.