ദിലീപ് കാരണം നിരവധി നിര്‍മാതാക്കളും അണിയറപ്രവര്‍ത്തകരും കഷ്ടപ്പെടുകയാണ്- നിര്‍മാതാവ് തൈക്കാട് ചന്ദ്രന്‍

സഹസംവിധായകനായി സിനിമയില്‍ എത്തി മലയാള സിനിമ ലോകത്തെ കീഴടക്കിയ വ്യക്തിയാണ് ദിലീപ്. കോമഡി സിനിമകളിലൂടെയാണ് ദിലാപ് തന്റെ സ്ഥാനം മലയളത്തില്‍ ഉറപ്പിച്ചത്. ദിലീപ് ചിത്രങ്ങളാണ് മറ്റ് ഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ റീമേക്ക് ചെയ്തിട്ടുള്ളത്. അഭിനയിച്ച സിനിമകളില്‍ 60 ശതമാനത്തില്‍ കൂടുതലും വിജയിപ്പിക്കുവാന്‍ ദിലീപിന് കഴിഞ്ഞു.

സഹസംവിധായകനായി തുടങ്ങിയ ദിലീപന്റെ സിനിമ ജീവിതം സഹനടനായും, നായകനായും, നിര്‍മ്മാതാവായും, ബിസിനസുകാരനായും മാറുന്നത് പ്രേക്ഷകര്‍ കണ്ടതാണ്. എന്നാല്‍ ദിലീപിനെക്കുറിച്ചുള്ള ചിലകാര്യങ്ങള്‍ തുറന്ന് പറയുകയാണ് വെങ്കടേശ്വര ഫിലിംസിന്റെ നിര്‍മാതാവ് തൈക്കാട് ചന്ദ്രന്‍.

ദിലീപിനെ സിനിമയില്‍ അഭിനയിക്കുവാന്‍ ബന്ധപ്പെട്ടാല്‍ ആദ്യം അദ്ദേഹം തനിക്ക് ലഭിക്കുവാനുള്ള പണം മുഴുവനും വാങ്ങുമെന്നും. പിന്നെ സിനിമയുടെ ചിത്രീകരണം നടക്കാതെ നീണ്ട് പോകൂം. ഒരു നിര്‍മാതാക്കളും ദിലീപിനെ വെച്ച് സിനിമ ചിത്രീകരിക്കുവാന്‍ ശ്രമിക്കില്ല. ശ്രമിച്ചാല്‍ തന്നെ ഡിങ്കന്‍ സിനിമ പോലെയാകും.

രണ്ട് കോടിയോളം രൂപയാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നതിന് മേടിക്കുന്നത്. ഡിങ്കന്റെ ചിത്രീകരണം മുടങ്ങിയതോടെ നിര്‍മാതാക്കള്‍ അടക്കം അണിയറ പ്രവര്‍ത്തകര്‍ എല്ലാം വലിയ കഷ്ടപ്പാടിലാണെന്നും തൈക്കാട് ചന്ദ്രന്‍ പറയുന്നു.

മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ ബന്ധം വേര്‍പിരിയുന്നത് 2015ലാണ്. പിന്നീട് മകളുടെ സമ്മതത്തോടെ കാവ്യയെ ദിലീപ് വിവാഹം കഴിക്കുകയായിരുന്നു. നദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രമാണ് ദിലീപിന്റെതായി അവസാനം എത്തിയത്.

വോയ്‌സ് ഓഫ് സത്യനാഥനാണ് റിലീസിന് ഒരുങ്ങുന്ന ദിലീപ് ചിത്രം. റാഫി സംവിധാനം ചെയ്ത് ദിലീപും ജോജു ജോര്‍ജും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥന്‍.