CPM നേതാക്കൾ നടത്തിയ വിവാഹം, യുവാവിനെ ചതിച്ചു

തിരുവനന്തപുരം : പാർട്ടി നടത്തിയ വിവാഹത്തിലെ ചതിയിൽ കുടുങ്ങി യുവാവും കുടുംബവും. കാരക്കോണം മെഡിക്കൽ ജീവനക്കാരനായ അരുൺ ആണ് നേതാക്കളുടെ ചതിക്ക് ഇരയായത്. താൻ പ്രവർത്തിച്ചിരുന്നു ഡിവൈഎഫ്ഐ എന്ന സംഘടനയിലെ നേതാക്കൾ തന്നെയാണ് ഈ യുവാവിന്റെ ജീവിതം തകർത്തത്. തന്റെ പരിചയക്കാരൻ കൂടിയായ ബ്രോക്കർ സജു ആണ് വിവാഹ ആലോചന കൊണ്ടുവന്നത്.

പെൺകുട്ടിയെ പോയി കണ്ട ശേഷം തന്നെയാണ് വിവാഹം ഉറപ്പിച്ചത്. കുട്ടിയെ കണ്ടപ്പോൾ ചില പ്രശ്നങ്ങൾ തോന്നിയിരുന്നു. ചോദിച്ചപ്പോൾ കുട്ടിക്ക് യാതൊരു പ്രശ്നവും ഇല്ലെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. പെൺകുട്ടി കോളേജിൽ അദ്ധ്യാപിക ആണെന്നായിരുന്നു വീട്ടുകാർ പറഞ്ഞിരുന്നത്. വിവാഹത്തിന് മുൻപ് പെൺകുട്ടി എന്നരീതിയിൽ യുവാവുമായി ഫോണിൽ സംസാരിച്ചിരുന്നത് കുട്ടിയുടെ ‘അമ്മ ആണെന്നും യുവാവ് പറഞ്ഞു.

വിവാഹം കഴിഞ്ഞ ദിവസം തന്നെ പെൺകുട്ടിക്ക് പ്രശനങ്ങൾ ഉണ്ടെന്ന് മനസ്സിലായിരുന്നു. ഒരിക്കൽ പെൺകുട്ടിയുടെ മെഡിക്കൽ റെക്കോർഡുകൾ അവൾ വീട്ടിൽ മറന്നുവെച്ചപ്പോളാണ് പെൺകുട്ടി 2008 മുതൽ ചികിത്സയിൽ ആണെന്ന് മനസിലായത്. ഇപ്പോൾ പെൺകുട്ടിയുടെ ബന്ധുക്കളും [പാർട്ടിക്കാരും വെള്ളറട സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് യുവാവിനെ കുടുക്കാൻ ശ്രമിക്കുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ മർദിക്കുകയും ചെയ്തു. തുടർന്ന് യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും വെന്റിലേറ്ററിൽ കിടക്കുകയും ചെയ്തിരുന്നു.