നമ്മുടെ അടുത്ത് പലരും വന്നുപോയിട്ടുണ്ട്, അവരെപ്പോലയല്ല, നന്ദികേട് കാണിക്കില്ല,ആ സ്‌നേഹം കണ്ടറിഞ്ഞു, പുതിയ വീഡിയോയുമായി മഷൂറ

മലയാളികള്‍ക്ക് സുപരിചിതരായ താര കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ബിഗ്‌ബോസ് മലയാളത്തില്‍ എത്തിയതോടെയാണ് ബഷീറിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. താരത്തിന്റെ കുടുംബ വിശേഷങ്ങളും പുറത്തെത്തിയിരുന്നു. ഇപ്പോള്‍ ബഷീറും ഭാര്യമാരായ മഷൂറയും സുഹാനയും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. യൂട്യൂബ് ചാനലിലൂടെ ഇവര്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. മഷൂറ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. സൈഗൂന്റെ മുഖത്ത് എന്തുപറ്റിയെന്ന ക്യാപ്ഷനോടെയാണ് മഷൂറ വീഡിയോ പങ്കുവെച്ചത്.

പുഴുപ്പല്ലിന്റെയാണ്, അതാണ് മുഖം വീര്‍ത്തത്. ചെറുപ്പത്തില്‍ എനിക്കും ഇതേ പോലെയൊക്കെയുണ്ടായിരുന്നു എന്നായിരുന്നു സുഹാന പറഞ്ഞത്. വാവയുടെ വായില്‍ മിഠായി എന്ന് പറഞ്ഞ് എല്ലാവരും സൈഗുവിനെ കളിയാക്കിയിരുന്നു. ചോക്ലേറ്റും ഐസ്‌ക്രീമും കഴിച്ച് ഈ പരുവത്തിലായതാണ്. തനിക്ക് വേദനയുണ്ടെന്നും അവിടെ തൊടല്ലേയെന്നുമായിരുന്നു സൈഗു പറഞ്ഞത്. സൈഗുവിനൊപ്പം ക്ലിനിക്കിലേക്ക് പോയതിനെക്കുറിച്ചും സുഹാന പറഞ്ഞിരുന്നു. നീര് കുറയാനുള്ള ആന്റി ബയോടിക് നല്‍കിയിട്ടുണ്ടെന്നും സുഹാന പറഞ്ഞിരുന്നു.

തങ്ങള്‍ വളര്‍ത്തുന്ന പട്ടിയെ സുരക്ഷിതമായ സ്ഥലത്താണ് നല്‍കിയതെന്നും ഇപ്പോള്‍ അവനെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്നുണ്ടെന്നും മഷൂറ പറഞ്ഞിരുന്നു. ലോംഗ് ട്രിപ്പൊക്കെ പോവുന്ന സമയത്ത് നമുക്ക് ഇങ്ങനെ കൊടുക്കാമെന്നായിരുന്നു സുഹാന പറഞ്ഞത്. ഇഷ്ടപ്പെട്ട ആള്‍ക്കാരെ കണ്ടാല്‍ അപ്പോള്‍ വാലാട്ടിക്കൊണ്ട് വരും. മനുഷ്യരേക്കാള്‍ നന്ദിയുള്ളവരാണ്. നമ്മുടെ അടുത്ത് പലരും വന്ന് പോയിട്ടുണ്ട്, നന്ദികേട് കാണിക്കില്ല. മനുഷ്യന്‍മാരുമായി അവരെ കംപയര്‍ ചെയ്യാനേ പറ്റില്ലെന്നായിരുന്നു ബഷിയുടെ കമന്റ്. തുടക്കത്തില്‍ സോനു ദീദിയെന്നായിരുന്നു താന്‍ വിളിച്ചതെന്നായിരുന്നു മഷൂറ പറഞ്ഞത്. പിന്നീട് ബഷി സോനു എന്ന് വിളിക്കുന്നത് കേട്ട് അങ്ങനെയാക്കുകയായിരുന്നു. ബഷിയുടെ സഹോദരിമാരെല്ലാം സോനു എന്നാണ് വിളിക്കാറുള്ളതെന്നായിരുന്നു സുഹാന പറഞ്ഞത്.