ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം കാഞ്ഞങ്ങാട്

കാസർകോട് : കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് ആവിക്കരയിലാണ് സംഭവം. വാച്ച് റിപ്പയറിംഗ് നടത്തുന്ന സൂര്യപ്രകാശ് (62) ഭാര്യ ലീന, അമ്മ ഗീത എന്നിവരാണ് മരിച്ചത്. അയൽവാസികളാണ് ഇവരുടെ മൃതദേഹം ആദ്യം കണ്ടത്.

ഇന്ന് രാവിലെയാണ് സംഭവം. സൂര്യപ്രകാശിന്റെ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിലും മറ്റ് രണ്ടുപേരുടെയും മൃതദേഹം കട്ടിലിലുമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അമ്മയ്‌ക്കും ഭാര്യയ്‌ക്കും വിഷം നൽകിയ ശേഷം സൂര്യപ്രകാശ് സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുടുംബത്തിന് മറ്റ് സാമ്പത്തിക ബാദ്ധ്യതകളുണ്ടോ എന്ന കാര്യം വ്യക്തമല്ല. സൂര്യകാശിന്റെ രണ്ട് മക്കളും വിവാഹം കഴിച്ച് വേറെ സ്ഥലങ്ങളിൽ താമസിക്കുകയാണ്.