പിണറായിയെ കുടുംബത്തോടെ പൂട്ടാൻ അഡ്വ ആളൂർ പോരാട്ടത്തിൽ, മാസപ്പടിയിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഹൈക്കോടതിയിൽ നടത്തുന്ന വൻ നീക്കം

പിണറായി കുടുംബത്തേ പൂട്ടാൻ കച്ചമുറുക്കി അഡ്വ ആളൂർ, പ്രോസിക്യൂട്ട് ചെയ്യാൻ ഹൈക്കോടതിൽ പോരാട്ടം,കരിമണൽ ഖനന രാജാവിൽ നിന്ന് പണം വാങ്ങിയ എല്ലാ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രതിപട്ടികയിൽ. സ്ഥിരം കുപ്രസിദ്ധ കേസുകൾ മാത്രം എടുത്ത് വിമർശനം കേട്ടിരുന്ന അഡ്വ ആളൂർ ഇപ്പോൾ സംസ്ഥാന മുഖ്യമന്ത്രിക്കെതിരേ നേർക്ക് നേർ പോരാട്ടത്തിനിറങ്ങി. താൻ ബലാൽസംഗ കേസെടുക്കാൻ മാത്രമല്ല പഠിച്ചിരിക്കുന്നത് എന്നും രാജ്യത്തേ ബാധിക്കുന്ന അഴിമതിക്കെതി നടത്തിയ പ്രതികളേ ശിക്ഷിക്കാനുള്ള പോരാട്ടവും നടത്തും എന്ന് അദ്ദേഹം കർമ്മ ന്യൂസിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു. ഹൈക്കോടതിയിലാണ്‌ പിണറായിയെയും കുടുംബമടക്കം പ്രോസിക്യൂട്ട് ചെയ്യാൻ അഡ്വ ആളൂർ ഹർജി ഫയൽ ചെയ്തത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും, മകൾ വീണ വിജയനും, യുഡിഎഫ് നേതാക്കളായ, രമേശ്‌ ചെന്നിത്തല, പി.കെ കുഞ്ഞാലി കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ്, എ ഗോവിന്ദൻ എന്നിവർക്കെതിരെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് അഡ്വ ആളൂർ ഇപ്പോൾ നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തുകയാണ്‌. കേസിൽ ഹൈക്കോടതി വസ്തുകൾ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത് എന്നും ഭരണഘടനാ പരിരക്ഷ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഉള്ളപ്പോൾ ഗവർണ്ണറുടെ അനുമതി ഇല്ലാതെ എങ്ങിനെ അവർക്കെതിരെ ഹർജി ഫയൽ ചെയ്യാൻ ആകും എന്നും ഹൈക്കോടതി ചോദിച്ചിരുന്നു

ഇപ്പോൾ ആളൂർ ശക്തമായി പറയുന്നത് വേലി തന്നെ വിളവ് തിന്നുന്നു. പ്രോസിക്യൂഷൻ അനുമതിക്ക് ഗവർണ്ണർക്ക് ഉപദേശം നല്കേണ്ട മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്‌ മാസപ്പടി കേസിലെ പ്രതി. അങ്ങിനെ വന്നാൽ കേസിൽ മുഖ്യമന്ത്രിയെ പ്രതിയാക്കാൻ ഗവർണ്ണറുടെ അനുമതി വേണ്ട. ബന്ധപ്പെട്ട സുപ്രീം കോടതി വിധികൾ അദ്ദേഹം ഉദ്ധരിച്ചു. മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഫയൽ ചെയ്ത കേസ് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണ്ണറുടെ അനുമതി ഇല്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു.

ഈ വിധിക്കെതിരെ അപ്പീലാണിപ്പോൾ ഹൈക്കോടതിയിൽ അഡ്വ ആളൂർ ഫയൽ ചെയ്തിരിക്കുന്നത്. അദ്ദേഹം ചോദിക്കുന്നത് വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി എന്തിന്‌. വീണ മന്ത്രിയാണോ? രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ്, ഗോവിന്ദൻ, കുഞ്ഞാലിക്കുട്ടി, ഇവരെ എല്ലാം പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണ്ണറുടെ അനുമതി ആവശ്യമില്ല. മുഖ്യമന്ത്രി വേലി തന്നെ വിളവ് തിന്നതിനാൽ അദ്ദേഹത്തിന്റെ കാര്യത്തിലും അനുമതി വേണ്ട. ഞാൻ ബലാൽസംഗ കേസിൽ ഹാജരായാൽ മാത്രമേ പ്രസിദ്ധിയുള്ളോ..കേരളത്തേ ബാധിച്ച അഴിമതിക്കെതിരെ നിയമ പോരാട്ടം നടത്തുമ്പോൾ എന്തുകൊണ്ട് ഇതൊന്നും ആരും കാണാതെ പോകുന്നു..അഡ്വ ആളൂർ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും കർമ്മ ന്യൂസിനോട് പ്രതികരിക്കുന്നു