നാല് കെട്ടുന്നതും, തലാഖും സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നല്കാൻ- സി.പി.എമ്മിനെ പരിഹസിച്ച് മാത്യു സാമുവേൽ

മതങ്ങളേ രക്ഷിക്കാൻ ഞങ്ങൾ സി.പി.എം കാരേ ഉള്ളു എന്ന നിലപാടാണിപ്പോൾ പാർട്ടിക്ക്.സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് നാല് കെട്ടുന്നതും, തലാഖ് എന്ന് പറയുന്നതും. സി.പി.എമ്മിന്റെ മത നിലപാടും മത പ്രീണനവും ചൂണ്ടികാട്ടി പരിഹസിക്കുന്നത് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവേലാണ്‌

കുറിപ്പ്

ഇതൊക്കെ ഞങ്ങളുടെ കാര്യം, നിങ്ങളാരും അതിൽ തലയിടേണ്ട, ഞങ്ങൾ ആധുനികം, അത്യാധുനികം, അതിൽ ഞങ്ങൾ ലോകോത്തരമാണ്, പക്ഷേ നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾ തലയിടും, കയ്യിൽ ചരട് കെട്ടിയാൽ, നെറ്റിയിൽ ചന്ദനക്കുറി ഇട്ടാൽ, സാമിയുടെ സുനാ പോയ വിഷയമാണെങ്കിലും, അച്ഛന്മാരെ കന്യാസ്ത്രീകളെ അടിച്ചുമാറ്റിയ വിഷയമാണെങ്കിലും, കന്യാസ്ത്രീ കിണറ്റിൽ പൊങ്ങി കിടന്നാലും ഞങ്ങൾ ഇടപെടും ഞങ്ങൾക്ക് ഇടപെട്ടെ മതിയാകൂ നിങ്ങളെ രക്ഷിക്കുവാൻ ഞങ്ങൾ മാത്രമേ മുന്നിലുള്ളൂ

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നവനാണ് ഞങ്ങൾ, അവർ അണിയുന്ന വസ്ത്രം ചാക്കുമല്ല, അത് പഴക്കുല മൂടി കെട്ടുന്നത് പോലെയും അല്ല, അത്യാധുനിക വസ്ത്രധാരണമാണ്, ഞങ്ങൾ നാല് കെട്ടുന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ മാത്രമായ വിഷയമാണ്, സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് നാല് കെട്ടുന്നതും, തലാഖ് എന്ന് പറയുന്നതും…!

സ്വർണ്ണം ഏത് രീതിയിൽ എന്തൊക്കെ ശൈലിയിൽ ഞങ്ങളൊക്കെ കടത്തിക്കൊണ്ടുവരുന്നു, മനുഷ്യശരീരഭാഗത്തിലെ സാങ്കേതികവിദ്യയുടെ പഠനങ്ങൾ പ്രാക്ടിക്കൽ ആയിട്ട് തെളിയിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശലക്ഷ്യം, അതിനെ സ്വർണ്ണക്കള്ളക്കടത്ത് എന്ന് പറയുന്നത് ഞങ്ങളെ അവഹേളിക്കുവാൻ ഒരു പ്രത്യേക കൂട്ടർ തയ്യാറെടുത്തതിന്റെ ഭാഗമാണ്, സ്ത്രീ സ്വാതന്ത്ര്യമാണ് ഞങ്ങളുടെ മുഖ്യലക്ഷ്യം
NB- ഈ പോസ്റ്റിൽ നിങ്ങളെപ്പറ്റിയാണ് നിങ്ങൾക്ക് തോന്നുന്നത് എങ്കിൽ, അത് നിങ്ങളുടെ മാത്രം പ്രശ്നമാണ്, ഇത് എന്റെ പ്രശ്നമായിട്ടാണ് ഞാൻ എഴുതിയിരിക്കുന്നത്, എന്റെ മാത്രം പ്രശ്നം