കാർട്ടൂണിസ്റ്റ് ഗോപികൃഷ്ണൻ ‘കുറെ നാളായ രോഗം’ – തനിക്കെതിരെ വരച്ചതിനു പരിഹാസവുമായി മന്ത്രി എം.ബി രാജേഷ്

പതിറ്റാണ്ടുകളായി കേരളത്തിന്റെ കാർട്ടൂൺ മേഖലയിലെ കുലപതികളിൽ ഒരാളായ മാതൃഭൂമി കാർട്ടൂണിസ്റ്റ് ഗോപികൃഷ്ണനെ പരിഹസിച്ചും വ്യക്തിപരമായ വിമർശനം നടത്തിയും മന്ത്രി എം ബി രാജേഷ്.മന്ത്രിക്കെതിരെ കരുവന്നൂർ വിഷയത്തിൽ മാതൃഭൂമി ഓൺലൈനിൽ ഗോപികൃഷ്ണൻ വരച്ച കാക ദൃഷ്ടി കാർട്ടൂണാണ്‌ ചൊടിപ്പിച്ചത്.കരുവന്നൂർ വലിയ പ്രശ്നമാണോ രാജ്യത്തേ പൊതുമേഖലാ ബാങ്കുകളിൽ നടന്ന ക്രമക്കേട് എത്രയുണ്ട് എന്ന മന്ത്രി എം ബി രാജേഷിന്റെ അഭിപ്രായമാണ്‌ കാർട്ടൂണിസ് ഗോപീകൃഷ്ണൻ വിഷയം ആക്കിയത്. മൊയ്ദീനേ ഇത് ചെറിയ പ്രശ്നം എന്ന അടിക്കുറിപോടെയായിരുന്നു കാർട്ടൂൺ

ഞാൻ അങ്ങിനെ പറഞ്ഞിട്ടില്ല എന്നും മാതൃഭൂമി ഓൺലൈൻ വളച്ചൊടിച്ചു എന്നും മന്ത്രി പറഞ്ഞു. ഇത് കുറെ നാളായ രോഗം ആണ്‌ എന്ന് മന്ത്രി ആക്ഷേപിച്ചു. ഈ വര കുറച്ച് കാലമായി നടത്തുന്നു. അദ്ദേഹം പണ്ട് കാർട്ടൂൺ വരച്ചുകൊണ്ടിരുന്ന ആളാണ്‌. ഇപ്പോൾ ഇങ്ങിനെയാണ്‌ വരക്കുന്നത്. ബിജെപിയുടേയും കോൺഗ്രസിന്റെയും സോഷ്യൽ മീഡിയ ഹാന്റിലുകൾക്ക് വികൃത സൃഷ്ടിയാണ്‌ ഈ വര. മാതൃഭൂമി ഓൺലൈൻ മൽസരിക്കുകയാണ്‌. ജന്മഭൂമിക്ക് ഒപ്പം എത്താൻ ആണ്‌ മൽസരം. ജന്മ ഭൂമി ചെയ്യുന്നത് നോക്കിയാൽ മാതൃഭൂമി ഓൺലൈൻ ഇത്രയല്ലേ ചെയ്യുന്നുള്ളു എന്ന് ചോദിക്കാം.എന്തായാലും മന്ത്രിക്കെതിരെ വരച്ചപ്പോൾ മന്ത്രി പിണങ്ങി. അതിനെതിരേ പത്ര സമ്മേളനം നടത്തുകയും ചെയ്തു.

വിമർശനം

ഗോപീകൃഷ്ണൻ പണ്ടു കാർട്ടൂണിസ്റ്റായിരുന്നെന്നു മന്ത്രി സമ്മതിക്കുന്നുണ്ട്. ഇപ്പം അത്ര തീവ്രത പോരെന്നാണ് എ കെ ജി സെൻ്ററിലെ യന്ത്രത്തിൽ തെളിയുന്നത്. മന്ത്രിയുടെ ഡീഗ്രേഡിങ് മാനിച്ചു ഗോപീകൃഷ്ണൻ നാളെ മുതൽ വരയ്ക്കണ്ട . തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കാതെ വരയ്ക്കാൻ ആളെ മന്ത്രി തന്നെ ഏർപ്പെടുത്തി തരും. മൂന്നാം പിണറായി സർക്കാർ വന്നാൽ പിന്നെ പത്രങ്ങളിലെ എഡിറ്ററെയും റിപ്പോർട്ടറെയും ഫോട്ടോഗ്രാഫറെയുമൊക്കെ മന്ത്രി രാജേഷ് ഇൻ്റർവ്യൂ ചെയ്തു തീവ്രത പരിശോധിച്ചു നിയമിച്ചോളും. പത്രമുതലാളിമാർ കാശു മുടക്കിയാൽ മാത്രം മതി.