പ്രിയതമനെ അവസാനമായി ഒരു നോക്ക് കാണാന്‍ മീന എത്തിയത് നെഞ്ച് തകര്‍ന്ന്, കരഞ്ഞ് കലങ്ങിയ കണ്ണുകള്‍

പ്രിയതമന്റെ വിയോഗത്തില്‍ നെഞ്ച് തകര്‍ന്നിരിക്കുകയാണ് നടി മീന. വിദ്യാസാഗറിന്റെ മൃതദേഹത്തിനരികില്‍ പൊട്ടിക്കരഞ്ഞ് തളര്‍ന്ന് നില്‍ക്കുന്ന മീനയുടെ ദൃശ്യങ്ങള്‍ ഏവരെയും തളര്‍ത്തി കളയുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു വിദ്യാസഗറിന്റെ മരണം. പ്രിയതമന്‍ പോയതോടെ 45-ാം വയസില്‍ മീനയും മകളും ഒറ്റക്കായി. വിദ്യാസാഗറിന് അന്തിമോപചാരമര്‍പ്പിക്കാനും മീനയെയും മകളെയും ആശ്വസിപ്പിക്കുവാനും ഒക്കെയായി ദക്ഷിണേന്ത്യന്‍ താരങ്ങളെല്ലാം തന്നെ സിനിമാ രംഗത്തു നിന്നും ഓടിയെത്തി.

വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍. കഴിഞ്ഞ ദിവസമാണ്, ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ മരണം. വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്നു ചികിത്സയില്‍ ആയിരുന്നു വിദ്യാസാഗര്‍ എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന് കോവിഡ് ബാധിച്ചു. അതോടെ രോഗം ഗുരുതരമായി. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പാണ് വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളായി. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞത്. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. ’12 വര്‍ഷത്തെ കൂട്ടുകെട്ട്’ എന്നായിരുന്നു കഴിഞ്ഞ വിവാഹ വാര്‍ഷികത്തില്‍ മീന സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം. ബംഗളൂരുവില്‍ വ്യവസായിയാണ് വിദ്യാസാഗര്‍. വിജയ് ചിത്രം ‘തെരി’യിലൂടെ ഇവരുടെ മകള്‍ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

കേരളീയ ആചാര പ്രകാരമാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുക. നടി രംഭ, സംവിധായകനായ ശരണ്‍ തുടങ്ങിയവരൊക്കെ തന്നെ മീനയെ ആശ്വസിപ്പിക്കാന്‍ വേണ്ടി ഓടിയെത്തിയിരുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്. വിദ്യാസാഗറിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും നടന്‍ ശരത് കുമാര്‍ പറഞ്ഞു. ഈ വേര്‍പാടിനെ മറികടക്കുവാന്‍ മീനക്ക് സാധിക്കട്ടെ എന്ന് നടന്‍ വിശാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തിരുന്നു.

ഒട്ടേറെ താരങ്ങളായിരുന്നു മീനയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നത്. ആരാധകരും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്. കുടുംബ ചിത്രങ്ങളിലാണ് കൂടുതലായും മീന തിളങ്ങി നിന്നിട്ടുള്ളത്. പല സിനിമകളിലും മികച്ച പ്രകടനം കാഴ്ച വച്ച മീനയുടെ മുന്‍പില്‍ ഇപ്പോള്‍ വിധി നടത്തിയിട്ടുള്ളത് ഒരു വല്ലാത്ത പ്രഹരം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. ഈ വേദന എങ്ങനെയാണ് മീനയും. മകളും അതിജീവിക്കുന്നത് എന്നാണ് ആരാധകരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഒരു വിവാദങ്ങളിലും ഉള്‍പെടാത്ത ഒരു നടി കൂടിയായിരുന്നു മീന.