മാമാട്ടിക്ക് പിറന്നാളുമ്മ നൽകി മീനാക്ഷി, ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചേച്ചി മീനാക്ഷി ദിലീപ്. ഒരു വയസ്സു കൂടി പിന്നിട്ടിരിക്കുന്നു എന്നാണ് മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചത്. മഹാലക്ഷ്മിക്ക് സ്നേഹചുംബനം നൽകുന്ന മീനാക്ഷിയുടെ ചിത്രത്തിന് ഇഷ്ടവുമായി ആരാധകരുമെത്തി. ‘മാമാട്ടി’യ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ധാരാളം കമന്റുകളുമുണ്ട് ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടത്.

2018 ഒക്ടോബർ 19 നാണ്‌ മഹാലക്ഷ്മിയുടെ ജനനം. ഒരു വിജയദശമി ദിനത്തിലാണ് കുഞ്ഞ് ജനിച്ചത്. പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം.. എന്നാണ് അന്ന് ദിലീപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകൾ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകൾ മീനാക്ഷിയും ഒരുമിച്ചാണ് താമസം. ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. വിവാഹത്തിന് ശേഷം കാവ്യ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടില്ല. സോഷ്യൽ മീഡിയകളിലും സജീവമല്ല. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിൽ ആണ് ഇപ്പോൾ തിളങ്ങുന്നത്.