ഇതാണോ മീനാക്ഷിയുടെ ഉറ്റ സുഹൃത്തുക്കള്‍, താരപുത്രിയുടെ പുതിയ ചിത്രം വൈറല്‍

സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ തിളങ്ങുകയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി ദിലീപ്. ടിക് ടോക്ക് വീഡിയോയിലൂടെ അഭിനയ മികവും മീനാക്ഷി തെളിയിച്ചിരുന്നു. നൃത്തത്തിലും ഏറെ തല്‍പരയാണ് താരപുത്രി. ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ചില നൃത്ത വീഡിയോകള്‍ മീനാക്ഷി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മീനാക്ഷിയുടെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

മീനാക്ഷി സോഷ്യല്‍ മീഡിയകളില്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. ഇപ്പോള്‍ ഐ മീനാക്ഷി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരപുത്രി. ഡാന്‍സ് വീഡിയോകളും ചിത്രങ്ങളുമാണ് മീനാക്ഷി പങ്കുവെയ്ക്കാറുള്ളത്. എന്നാല്‍ മീനാക്ഷി പങ്കുവെച്ചില്ലെങ്കിലും താരപുത്രിയുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഫാന്‍സ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് കൂട്ടുകാരികള്‍ക്ക് ഒപ്പം ചിരിച്ച് നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രമാണ്.

മീനാക്ഷിയുടെ കൂടെയുള്ളവര്‍ ആരാണെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന മൂന്ന് പേരെയാണ് ചിത്രത്തില്‍ കാണുന്നത്. ഏതാഘോഷമാണ് ഇതെന്നും ആരാധകരുടെ ഭാഗത്തു നിന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മീനൂട്ടി ലേറ്റസ്റ്റ് എന്ന ക്യാപ്ഷനോടെയായാണ് ചിത്രം പ്രചരിക്കുന്നത്. ചെന്നൈയില്‍ എംബിബിഎസ് പഠനത്തിലാണ് താരപുത്രി. ചെന്നൈയിലെ കൂട്ടുകാരാണോ ഇതെന്നുള്ള ചോദ്യങ്ങളും എത്തുന്നുണ്ട്.

പതിവ് പോലെ തന്നെ മീനൂട്ടിയുടെ ക്യൂട്ട് ചിരി ഈ ഫോട്ടോയിലും കാണാം. മുടിയഴിച്ചിട്ട് ചിരിച്ച മുഖത്തോടെയാണ് മീനൂട്ടി ചിത്രത്തിന് പോസ് ചെയ്തത്. നമിതയും ആയിഷയ്ക്കുമൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയും നേരത്തെ വൈറലായി മാറിയിരുന്നു. ആയിഷ നാദിര്‍ഷയുടെ വിവാഹത്തിന് മീനാക്ഷിയും നമിതയും മത്സരിച്ച് ചുവടുവെച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലായി മാറിയിരുന്നു.