മെഹന്ദി ആഘോഷങ്ങൾക്ക് പിന്നാലെ ഹൽദി ചിത്രങ്ങൾ പങ്കിട്ട് മീരാ നന്ദൻ

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദൻ. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്. വിവാഹാഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ ഇപ്പോഴിതാ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹൽദി ചടങ്ങുകളിലും പങ്കെടുക്കാൻ മീരയുടെ അടുത്ത സുഹൃത്തായ ആൻ അഗസ്റ്റിൻ എത്തിയിരുന്നു.

ലണ്ടനിൽ ജനിച്ചു വളർന്ന ശ്രീജുവാണ് മീരയുടെ വരൻ. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും, 16 വർഷങ്ങൾക്ക് ശേഷം വിവാഹ നിശ്ചയത്തിനാണ് ശ്രീജു കേരളത്തിൽ എത്തിയത്. അവിടെ ജനിച്ചു വളർന്നതിന്റെ കൾച്ചറൽ വ്യത്യാസങ്ങൾ ഉണ്ട്. എന്നെ കുറിച്ച് ഒരു ഐഡിയ ഉണ്ടായിരുന്നില്ല ആൾക്ക്. നൂറുശതമാനം അറേഞ്ച്ഡ് മാര്യേജാണ് ഞങ്ങളുടേത്. ആദ്യം പാരന്റ്സ് തമ്മിൽ സംസാരിച്ചു. പിന്നീട് ഞങ്ങൾ തമ്മിൽ സംസാരിച്ച് പരസ്പരം മനസ്സിലാക്കി. വളരെ ഈസി ഗോയിങ് ആളാണ് ശ്രീജു. ഞാൻ നേരെ ഓപ്പോസിറ്റാണ്”, അടുത്തിടെ ഒരു അഭിമുഖത്തിൽ മീര പറഞ്ഞിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെയാണ് മീര നന്ദൻ സിനിമാലോകത്തേക്ക് എത്തുന്നത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്.