മണിപ്പൂർ മെയ്തിസുകൾ സംസ്ഥാനം വിടണം എന്ന് മിസോറാം മുൻ തീവ്രവാദ സംഘടനയുടെ മുന്നറിയിപ്പ്

മെയ്തിസിനെതിരെ മിസ്സോറാമിൽ മുൻ തീവ്രവാദ സംഘടനയുടെ ഭീഷണി. 2 സ്ത്രീകളേ നഗ്നരാക്കി പരേഡ് നടത്തിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം മറ്റ് സംസ്ഥാനത്തേക്കും വ്യാപിക്കാതിരിക്കാൻ വൻ സുരക്ഷ. ഇതിനിടയിലാണ്‌ മിസോറാമിലെ മെയ്തിസിനോട് സംസ്ഥാനം ഉടൻ വിട്ട് പോകാൻ മുൻ തീവ്രവാദികളുടെ സംഘടന ആവശ്യപ്പെടൽ.വെള്ളിയാഴ്ച മിസോറോം തലസ്ഥാനമായ ഐസ്വാളിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ ആണ്‌ മുന്നറിയിപ്പ് ഇറക്കിയത്

ഇതോടെ മെയ്തീസുകൾ ഇനി മിസോറാമിൽ താമസിക്കുന്നത് ഇനി സുരക്ഷിതമല്ല എന്നു ചൂണ്ടിക്കാട്ടി മണിപ്പൂർ സർക്കാർ ഇവർക്കായി ചർട്ടേഡ് വിമാനങ്ങൾ അയച്ചിരിക്കുകയാണ്‌. മിസോറാമിലുള്ള എല്ലാ മെയ്തീസുകളും ഉടൻ മടങ്ങിവരണം എന്നാണ്‌ മണിപ്പൂർ സർക്കാർ അറിയിച്ചിരിക്കുന്നത്.മണിപ്പൂരിലെ അക്രമികൾ നടത്തിയ നികൃഷ്ടവും ഹീനവുമായ പ്രവൃത്തികളുടെ പശ്ചാത്തലത്തിൽ അയൽ സംസ്ഥാനത്തേ മെയ്തികൾ സുരക്ഷിതരല്ല.

മിസോറാമിൽ ഏകദേശം 2,000 മെയ്റ്റികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത് – അവരിൽ പകുതി മണിപ്പൂരിൽ നിന്നും ബാക്കിയുള്ളവർ അസമിൽ നിന്നുമാണ്.ഏതാണ്ട് 20-30 മെയ്തേയ് അധ്യാപകർ മിസോറാം സർവകലാശാലയിൽ ജോലി ചെയ്യുന്നു. മറ്റുള്ളവർ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു,” ഉദ്യോഗസ്ഥർ പറഞ്ഞു.മണിപ്പൂരിൽ നിന്നുള്ള മെയ്തിസിനോട് സ്വന്തം സുരക്ഷയ്ക്കായി സംസ്ഥാനം വിടാൻ മുൻ തീവ്രവാദികളുടെ സംഘടന ആവശ്യപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷം സംസ്ഥാന തലസ്ഥാനമായ ഐസ്വാളിൽ മിസോറാം സർക്കാർ സുരക്ഷ വർദ്ധിപ്പിച്ചു.മണിപ്പൂരിലെ അക്രമത്തിൽ കുടിയിറക്കപ്പെട്ട 12,000 ആദിവാസികൾ മിസോറാമിൽ അഭയം പ്രാപിച്ചിട്ടുണ്ട്. അവരുടെ സുരക്ഷക്കും ഇപ്പോൾ ഭീഷണിയാകും.