മമ്മൂട്ടി ചിത്രത്തിലെ നായകനായിരുന്ന മേള രഘു ഇന്ന് മടങ്ങിവന്നത് മോഹൻലാൽ ചിത്രത്തിൽ സപ്ലയറായി

കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 ആമസോണിൽ റിലീസ് ചെയ്ത്. ​ഗംഭീര അഭിപ്രായമാണ് സിനമക്ക് ലഭിക്കുന്നത്. ആദ്യ ഭാഗത്തിന് ശേഷമുള്ള ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം പറഞ്ഞ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ദൃശ്യം 2 കണ്ടവരാരും ഹോട്ടൽ സപ്ലയറായ രഘുവേട്ടനെ മറക്കില്ല. ദൃശ്യം 2ൽ രഘുവെന്ന് തന്നെയാണ് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

മമ്മൂട്ടി ചിത്രത്തിൽ വരെ രഘു നായകനായിട്ടുണ്ടെന്ന് എത്രപേർക്കറിയാം.കമൽഹാസനൊപ്പം അപൂർവസഹോദരങ്ങൾ എന്ന ചിത്രത്തിൽ ഒരു മുഖ്യവേഷം ചെയ്‍ത നടനാണ് മേള രഘു.മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ മേളയിൽ നായകനായിട്ടാണ് രഘു സിനിമയിലെത്തുന്നത്. സർക്കസുകാരനായ രഘു മേളയിൽ അഭിനയിച്ചതോടെ മേള രഘു എന്നറിയപ്പെടുകയായിരുന്നു. ആദ്യ സിനിമയോടെ തന്നെ പ്രശസ്തനായെങ്കിലും മേള രഘുവിന് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല.

മേളയിൽ തുടങ്ങിയ അദ്ദേഹത്തിന്റെ അഭിനയ ജീവിതം ദൃശ്യത്തിലെത്തി നിൽക്കുമ്പോൾ ഏകദേശം 30 സിനിമകളിൽ രഘു അഭിനയിച്ചിട്ടുണ്ട്.സഞ്ചാരികൾ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, അപൂർവ്വ സഹോദരങ്ങൾ , ഒരു ഇന്ത്യൻ പ്രണയകഥ എന്നീ ചിത്രങ്ങളിൽ അദ്ദേഹം ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 40 വർഷങ്ങൾക്കു ശേഷം രഘു വീണ്ടും ബിഗ് സ്ക്രീനിൽ ഒരു ശ്രദ്ധേയ റോളിൽ എത്തിയതിന്റെ സന്തോഷവും ‘ദൃശ്യം 2’ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.