ആളുകൾക്ക് ഇഷ്ടമാണെങ്കിൽ ഇനിയും ശങ്കറിന്റെ കൂടെ സിനിമ ചെയ്യാൻ താൽപ്പര്യമുണ്ട്- മേനക

ആളുകൾക്ക് ഇത്രയും ആഗ്രഹമുണ്ടെങ്കിൽ ഇനിയും ശങ്കറിന്റെ കൂടെ സിനിമ ചെയ്യാൻ താല്പര്യമുണ്ട്, പണ്ടത്തെ പ്രേം നസീർ-ഷീല, ശിവാജിഗണേശൻ-പത്മിനി കൂട്ടുകെട്ടുകൾ പോലെ തന്നെയും ശങ്കറിന്റെയും കോമ്പിനേഷൻ സിനിമയിൽ ഉണ്ടെന്നത് സന്തോഷമാണെന്ന് മേനക. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ഭ്രമത്തിൽ അഭിനയിക്കാൻ വിളിക്കുന്നത്. എന്തുകൊണ്ടാണ് എന്നെ വിളിക്കുന്നത് വേറെ ആരെയെങ്കിലും വിളിച്ചൂടെ എന്ന് ചോദിച്ചപ്പോൾ ഇവിടെ ചർച്ച ചെയ്തപ്പോൾ ചേച്ചി വരണമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത് എന്ന് പറഞ്ഞു. 20 വർഷത്തിനു ശേഷം ചില സിനിമകൾ ചെയ്തെങ്കിലും ശങ്കറിനൊപ്പം അഭിനയിച്ചതുകൊണ്ട് ഭ്രമത്തിലെ കഥാപാത്രമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്

തെന്നിന്ത്യയിലെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് മേനക സുരേഷിന്റേത്. നിർമ്മാതാവ് സുരേഷ് ആണ് കീർത്തിയുടെ ഭർത്താവ്. മകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ മിന്നും നായികയാണ്. കീർത്തി അഭിനയിച്ച് തുടങ്ങിയതിന് പിന്നാലെ മേനകയുടെ അമ്മ കൂടി അഭിനയത്തിലേക്ക് എത്തുകയായിരുന്നു. കൊച്ചുമകളുടെ കൂടെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോയ അമ്മയ്ക്ക് വേണ്ടി പുതിയൊരു കഥാപാത്രം ഉണ്ടാക്കി സിനിമയിൽ അഭിനയിപ്പിച്ചതോടെയാണ് അമ്മ അഭിനേത്രിയായി മാറിയത്.

എൺപതുകളിൽ മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു മേനക.തമിഴ് സിനിമയിലൂടെയായിരുന്നു മേനകയുടെ സിനിമയിലേക്കുള്ള കടന്നുവരവ്.പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി.116 സിനിമകളിൽ മേനക അഭിനയിച്ചുകഴിഞ്ഞു.മലയാളം,തമിഴ് സിനിമകളെ കൂടാതെ തെലുങ്ക്,കന്നട സിനിമകളിലും മേനക തന്റെ സാന്നിധ്യം അറിയിച്ചു.നീണ്ടകാലം മലയാള സിനിമയിൽ നിന്നും മാറി നിന്ന താരം പിന്നീട് സിനിമാ നിർമാണ രംഗത്ത് സജീവമായിരുന്നു