കെട്ടി രണ്ടാമത്തെ ദിവസം നിങ്ങൾ തമ്മിൽ തെറ്റി പിരിയും. അതുകൊണ്ട് വേണ്ടയെന്ന് മമ്മൂക്ക പറഞ്ഞു- മേനക

കെട്ടിക്കഴിഞ്ഞാൽ രണ്ടാമത്തെ ദിവസം നിങ്ങൾ തമ്മിൽ തെറ്റി പിരിയുമെന്ന് മമ്മൂക്ക പറഞ്ഞിരുന്നെന്ന മേനകയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. സുരേഷിനെ മേനകയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

ഒന്നും മിണ്ടാത്ത ഭാര്യ എന്ന സിനിമയുടെ ഡബ്ബിങ്ങ് നടക്കുകയാണ്. അപ്പോൾ ഒരു ഫോൺ വന്നു. മേനകയുടെ സുരേഷ് ആണ് വിളിക്കുന്നത്. പോയി സംസാരിച്ച് വരൂ എന്ന് സംവിധായകൻ ബാലു കിരിയത്ത് പറഞ്ഞു. അന്ന് മൊബൈൽ ഒന്നുമില്ല. താഴെ പോയി സംസാരിച്ച് വന്നപ്പോൾ മമ്മൂക്ക ചോദിച്ചു, ആരാ അവനാണോന്ന്? മമ്മൂക്ക അന്നേരം മേക്കപ്പൊക്കെ ഇട്ട് ചാവാൻ കിടക്കുന്ന സീനിലാണ്. ഞാൻ പറഞ്ഞു, മമ്മൂക്ക മിണ്ടാതിരിക്ക്. അഭിനയിച്ചാൽ പോരെന്ന് ഞാൻ ചോദിച്ചു. നിന്നെയും നിന്റെ കുടുംബത്തെയും പോലെ അവനെയും അവന്റെ കുടുംബത്തിനെയും എനിക്ക് അറിയാം.

പക്ഷേ ഇത് ശരിയാവില്ല. കെട്ടി രണ്ടാമത്തെ ദിവസം നിങ്ങൾ തമ്മിൽ തെറ്റി പിരിയും. അതുകൊണ്ട് വേണ്ട. ഞാൻ നിന്റെ നന്മയ്ക്ക് വേണ്ടിയാണ് പറയുന്നതെന്ന് മമ്മൂക്ക പറഞ്ഞു. നോക്കിക്കോ, ഞങ്ങൾ നന്നായി ജീവിച്ച് കാണിച്ച് തരാമെന്ന് ഞാൻ തിരിച്ച് പറഞ്ഞു. അതോടെ അദ്ദേഹം വേറൊന്നും പറഞ്ഞില്ല. ഇനി നീ ആയി നിന്റെ പാട് ആയെന്ന് പറഞ്ഞു. മമ്മൂക്ക ശരിക്കും കുറ്റം പറഞ്ഞതല്ല. എനിക്കും ഇദ്ദേഹത്തിനും നല്ലൊരു ജീവിതം കിട്ടണമെന്ന് വിചാരിച്ച് പറഞ്ഞതാണ്. ആരും ദുരുദ്ദേശം വെച്ച് പറഞ്ഞിട്ടില്ല.

‌എൺപതുകളിൽ മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു മേനക.തമിഴ് സിനിമയിലൂടെയായിരുന്നു മേനകയുടെ സിനിമയിലേക്കുള്ള കടന്നുവരവ്.പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി.116 സിനിമകളിൽ മേനക അഭിനയിച്ചുകഴിഞ്ഞു.മലയാളം,തമിഴ് സിനിമകളെ കൂടാതെ തെലുങ്ക്,കന്നട സിനിമകളിലും മേനക തന്റെ സാന്നിധ്യം അറിയിച്ചു.നീണ്ടകാലം മലയാള സിനിമയിൽ നിന്നും മാറി നിന്ന താരം പിന്നീട് സിനിമാ നിർമാണ രംഗത്ത് സജീവമായിരുന്നു.നിർമാതാവ് സുരേഷാണ് മേനകയുടെ ഭർത്താവ്.നടി കീർത്തി സുരേഷിനെ കൂടാതെ രേവതി സുരേഷ് എന്ന മറ്റൊരു മകളും മേനകയ്ക്കുണ്ട്.