യോ​ഗാ ചിത്രങ്ങളുമായി മേനക, എന്തൊരു മെയ്വഴക്കമെന്ന് ആരാധകർ

എൺപതുകളിൽ മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു മേനക.തമിഴ് സിനിമയിലൂടെയായിരുന്നു മേനകയുടെ സിനിമയിലേക്കുള്ള കടന്നുവരവ്.പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി.116 സിനിമകളിൽ മേനക അഭിനയിച്ചുകഴിഞ്ഞു.

മലയാളം,തമിഴ് സിനിമകളെ കൂടാതെ തെലുങ്ക്,കന്നട സിനിമകളിലും മേനക തന്റെ സാന്നിധ്യം അറിയിച്ചു.നീണ്ടകാലം മലയാള സിനിമയിൽ നിന്നും മാറി നിന്ന താരം പിന്നീട് സിനിമാ നിർമാണ രംഗത്ത് സജീവമായിരുന്നു.നിർമാതാവ് സുരേഷാണ് മേനകയുടെ ഭർത്താവ്.നടി കീർത്തി സുരേഷിനെ കൂടാതെ രേവതി സുരേഷ് എന്ന മറ്റൊരു മകളും മേനകയ്ക്കുണ്ട്

ഇപ്പോളിതാ മേനകയുടെ യോ​ഗ ചിത്രങ്ങളാണ് വൈറലാവുന്നത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു തന്റെ വ്യായാമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. വളരെ വേ​ഗം തന്നെ ഫോട്ടോ വൈറലായി മാറി. താരങ്ങളും ആരാധകരുമുൾപ്പടെയുള്ളവർ ചിത്രങ്ങൾക്ക് കീഴിൽ കമന്റുകളുമായെത്തി. ഈ പ്രായത്തിലും എന്തൊരു മെയ് വഴക്കമെന്നായിരുന്നു ആരാധകർ ഒന്നടങ്കം പറഞ്ഞത്. ഓസ്വം അമ്മയെന്ന് പറഞ്ഞായിരുന്നു മൂത്ത മകളായ രേവതി സുരേഷ് കമന്റിട്ടത്.മേനകയുടെ പുത്തൻ ഫോട്ടോസ കണ്ടതോടെ ആരാധകരും സന്തോഷ്തതിലാണ്.