പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം, ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടയയ്ക്കണമെന്നും ആവശ്യം

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഇ മെയിലിലൂടെ ഭീഷണി. അഹമ്മദബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം തകര്‍ക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടയയ്ക്കണമെന്നും 500 കോടി നല്‍കണമെന്നും ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെടുന്നു.

ഭീഷണി സന്ദേശം ലഭിച്ചത് കേന്ദ്ര ഏജന്‍സികള്‍ക്കാണ്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ മോചിപ്പിക്കുകയും 500 കോടി രൂപ നല്‍കുകയും ചെയ്തില്ലെങ്കില്‍ നരേന്ദ്രമോദിയും നരേന്ദ്രമോദി സ്‌റ്റേഡിയവും തകര്‍ക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. നിങ്ങള്‍ എത്ര മുന്‍കരുതല്‍ എടുത്താലും ഞങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കില്ല.

എല്ലാം ഹിന്ദുസ്ഥാനിലാണ് വില്‍ക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്കും ചിലത് വാങ്ങണം. നിങ്ങള്‍ക്ക് സംരിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ സന്ദേശത്തില്‍ പറഞ്ഞത് പോലെ ചെയ്യുവാനും ആവശ്യപ്പെടുന്നു.