മോഹൻലാലിന്റെ വീട്ടിൽ അതിഥികളായി എം.ജി ശ്രീകുമാറും ഭാര്യയും, ചിത്രം വൈറൽ

മലയാളികളുടെ പ്രിയ താരങ്ങളായ മോഹൻലാലും എംജി ശ്രീകുമാറും അടുത്ത സുഹൃത്തുക്കളാണ്. നിരവധി ആരാധകരാണ് ഇരുവർക്കുമുള്ളത്. ഇപ്പോളിതാ മോഹൻലാലിന്റെ ദുബായിയിലെ വീട്ടിൽ അതിഥികളായി എത്തിയിരിക്കുകയാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. ഇപ്പോൾ അതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

എംജി ശ്രീകുമാറും ഭാര്യ ലേഖയും മോഹൻലാലിനൊപ്പം വീടിനുള്ളിൽ നിന്നെടുത്ത ചിത്രങ്ങളാണ് ഫാൻസ്‌ ഗ്രൂപ്പുകളിലൂടെ വൈറലാകുന്നത്. സുചിത്രയെയും ചിത്രത്തിൽ കാണാം.

പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം വാങ്ങുന്നതിനായാണ് എം.ജി ശ്രീകുമാറും ഭാര്യയും ദുബായിയിൽ എത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇരുവരും ദുബായ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു. അതിനു പിന്നാലെയാണ് മോഹൻലാലിനെയും വീട്ടിലെത്തി സന്ദർശിച്ചത്. കഴിഞ്ഞ ദിവസം മോഹൻലാലും കുടുംബവും ബോളിവുഡ് താരം സഞ്‍ജയ് ദത്തിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

ബോളിവുഡ് താരം സഞ്ജയ് ദത്തിനും കുടുംബത്തിനും ഒപ്പമാണ് നടൻ മോഹൻലാലും ഭാര്യ സുചിത്രയും ദീപാവലി ആഘോഷിച്ചത്. സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നടൻ മോഹൻലാൽ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സഞ്ജയ് ദത്തിന്ന്റെ ഭാര്യ മന്യതയും ഒപ്പമുണ്ടായിരുന്നു. ദുബായിൽ വെച്ച് ആയിരുന്നു ആഘോഷം. മോഹൻലാലിന്റെയും സഞ്ജയ് ദത്തിന്റെയും സുഹൃത്തായ സമീർ ഹംസയും ആഘോഷങ്ങളിൽ പങ്കുചേർന്ന് ഒപ്പമുണ്ടായിരുന്നു. ദുബായിൽ സഞ്ജയ് ദത്തിന്റെ വീട്ടിൽ വെച്ചായിരുന്നു ആഘോഷങ്ങൾ.