മിയ ഖലീഫ വിവാഹിതയാകുന്നു, തിയ്യതി പുറത്ത് വിട്ട് താരം

മുന്‍ പോണ്‍ താരവും മോഡലും നടിയുമായ മിയ ഖലീഫ വിവാഹിതയാകുന്നു. സ്വീഡിഷ് ഷെഫായ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗാണ് മിയയുടെ വരന്‍. ജൂണ്‍ പത്തിനാണ് ഇരുവരുടേയും വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ മിയ തന്നെയാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. റോബര്‍ട്ടുമായി ഏറെനാളായി പ്രണയത്തിലായിരുന്നു മിയ. 2019 മാര്‍ച്ച്‌ 12 ന് റോബര്‍ട്ട് തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്ന് തന്നെയാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പോണ്‍ സിനിമ വിട്ട ശേഷം ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിച്ചു വരികയാണ് മിയ ഇപ്പോള്‍. പോണ്‍ സിനിമ വിട്ടെങ്കിലും ഇപ്പോളും ലോകം മുഴുവന്‍ മിയ ഖലീഫക്ക് ആരാധകരുണ്ട്. പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കന്‍ വംശജയായ മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപാര്‍ത്തത്. തുടര്‍ന്ന് പോണ്‍ സിനിമാരംഗത്തെത്തിയ മിയ അഡള്‍ട് വെബ്‌സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്നു. അഡള്‍ട്ട് പോണ്‍ രംഗങ്ങളില്‍ മിയ വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു അഡള്‍ട് വിഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നതും വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് വലിയ തരത്തില്‍ ഭീഷണികളും താരത്തിനെതിരെയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ഐ.എസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോണ്‍ രംഗത്തുനിന്നും പിന്‍വാങ്ങിയത്. എന്നാല്‍ പിന്‍കാലത്ത് പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുള്ളതായി ബിബിസി നടത്തിയ ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയിരുന്നു.എന്നെ പണമുണ്ടാക്കാനുള്ള യന്ത്രമായാണ് പല കമ്ബനികളും കരുതിയത്. 21 വയസിലാണ് പോണ്‍ ഇന്‍ഡസ്‌ട്രിയില്‍ എത്തിയത്.ഒരു ലീഗല്‍ അഡൈ്വസര്‍ പോലുമുണ്ടായിരുന്നില്ല. ഈ കരിയര്‍ തിരഞ്ഞെടുത്തതിന് ശേഷം എനിക്കിന്ന് പൊതുനിരത്തില്‍ ഇറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല. ആളുകളുടെ നോട്ടം മുഴുവന്‍ എന്റെ തുണിയുടെ ഉള്ളിലേക്കാണ്. എനിക്ക് സ്വകാര്യതയില്ലാതെയായി ഒരു തവണ മാത്രമാണ് ഞാന്‍ എന്റെ പേര് ഗൂഗിള്‍ ചെയ്‌തുനോക്കിയിട്ടുള്ളു- മിയഭിമുഖത്തിനിടെ പറഞ്ഞു. പോണ്‍ സിനിമ മേഖലയില്‍ പല പെണ്‍ക്കുട്ടികളും ചൂഷണത്തിനിരയാവുന്നതായും കരാറിന്റെ പേരില്‍ പല പെണ്‍കുട്ടികളും പോണ്‍ സിനിമ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും മിയ വെളിപ്പെടുത്തിയിരുന്നു.