ബിഗ്‌ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അഡാര്‍ലൗ താരം മിഷേല്‍

ഈ ആഴ്ച ബിഗ്‌ബോസ് ഹൗസിലേക്ക് പുതിയ മൂന്ന് അതിഥികളും എത്തി. ഫിറോസ് ഖാനും ഭാര്യ സജ്‌നയ്ക്കും ഒപ്പം മിഷേല്‍ ആന്‍ ഡാനിയേലും ഹൗസില്‍ എത്തി. നേരത്തെ തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ചിലര്‍ എത്തുമെന്ന വിവരമുണ്ടായിരുന്നു. എന്നാല്‍ താര ദമ്പതിമാരാവും അതെന്ന് ആരും ചിന്തിച്ചിരുന്നില്ല. ഇവര്‍ക്കൊപ്പമാണ് മിഷേലും എത്തിയത്. മൂവര്‍ക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

വിദേശത്ത് താമസിച്ചിരുന്ന താന്‍ ഷോ യിലേക്ക് പങ്കെടുക്കാന്‍ വേണ്ടിയാണ് നാട്ടിലെത്തുന്നത്. ബിഗ് ബോസിലേക്ക് താന്‍ വന്നത് ഗെയിം കളിക്കാനും ജയിക്കാനുമാണെന്ന് മിഷേല്‍ മോഹന്‍ലാലിനോട് പറയുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോ ബിഗ് ബോസ് ആണ്. മറ്റ് മത്സരാര്‍ഥികളുടെ ഒരാഴ്ചത്തെ മത്സരം കണ്ട് കഴിഞ്ഞു. അവിടെ വരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. ജെനുവിന്‍ ആയി ഗെയിം കളിക്കുന്നവരെ സപ്പോര്‍ട്ട് ചെയ്യണമെന്നും മിഷേല്‍ പറയുന്നു.

പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും വലിയൊരു ആരാധികയാണ് ഞാന്‍. വീട്ടില്‍ പോകുമ്പോള്‍ എന്റെ അന്വേഷണം പറയണമെന്നും മിഷേല്‍ േേമാഹന്‍ലാലിനോട് പറഞ്ഞു. പുറത്ത് നടന്ന കാര്യങ്ങള്‍ അകത്ത് പറയരുതെന്ന് മിഷേലിനും ഫിറോസിനും സജ്‌നയ്ക്കും മോഹന്‍ലാല്‍ ഉപദേശം നലല്‍കി. ഒരു ടാസ്‌ക് കൊടുത്താണ് മോഹന്‍ലാല്‍ മൂവരെയും അകത്തേക്ക് വിട്ടത്. ലക്ഷ്യൂറി പോയിന്റ് വെച്ച് ഈ ആഴ്ചത്തെ റേഷന്‍ കിട്ടാനുള്ള സാധാനങ്ങള്‍ എഴുതി എടുക്കാനാണ് മോഹന്‍ലാല്‍ പറഞ്ഞത്. 2800 രൂപ കൊടുത്തെങ്കിലും 1270 രൂപയുടെ സാധനങ്ങളേ ഇവര്‍ക്ക് തിരഞ്ഞെടുക്കാനായൊള്ളൂ.